കു​ർ​ബാ​ന​മ​ധ്യേ മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലി​ത്ത​യ്ക്ക് ദേ​ഹാ​സ്വ​ാസ്ഥ്യം
Sunday, July 5, 2020 10:26 PM IST
‌‌തി​രു​വ​ല്ല: ഡോ. ​ജോ​സ​ഫ് മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത​യ്ക്ക് ഇ​ന്ന​ലെ കു​ർ​ബാ​ന അ​ർ​പ്പ​ണ​ത്തി​നി​ടെ ദേ​ഹാ​സ്വാ​സ്ഥ്യ​മു​ണ്ടാ​യി. ഇ​തേ തു​ട​ർ​ന്ന് പ്രാ​ർ​ഥ​ന അ​ല്പ​നേ​രം നി​ർ​ത്തി​വ​യ്ക്കു​ക​യും വി​ശ്ര​മ​ത്തി​നു ശേ​ഷം അ​ദ്ദേ​ഹം കു​ർ​ബാ​ന പൂ​ർ​ത്തീ​ക​രി​ക്കു​ക​യും ചെ​യ്തു.
സ​ഭാ ആ​സ്ഥാ​ന​മാ​യ തി​രു​വ​ല്ല പു​ലാ​ത്തീ​നി​ലെ ചാ​പ്പ​ലി​ലെ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കാ​ണ് മെ​ത്രാ​പ്പോ​ലീ​ത്ത കാ​ർ​മി​ക​ത്വം വ​ഹി​ച്ച​ത്. ഇ​ത് ഓ​ണ്‍​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ സം​പ്രേ​ഷ​ണം ചെ​യ്തി​രു​ന്നു.ശ​രീ​ര​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് കു​റ​ഞ്ഞ​താ​ണ് ദേ​ഹാ​സ്വാ​സ്ഥ്യ​യ്ക്കു കാ​ര​ണ​മാ​യ​തെ​ന്ന് പ​റ​യു​ന്നു. ഡോ​ക്ട​ർ​മാ​രെ​ത്തി മെ​ത്രാ​പ്പോ​ലീ​ത്ത​യെ പ​രി​ശോ​ധി​ച്ചു. ര​ണ്ടു​ദി​വ​സ​ത്തെ വി​ശ്ര​മം നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ‌