കോ​ന്നി സ​ബ് റീ​ജി​യ​ണ​ല്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം നാ​ളെ
Sunday, July 5, 2020 10:26 PM IST
‌കോ​ന്നി: കോ​ന്നി സ​ബ് റീ​ജി​യ​ണ​ല്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ഓ​ഫീ​സ് ഉ​ദ്ഘാ​ട​ന​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യ​താ​യി കെ.​യു. ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ അ​റി​യി​ച്ചു. അ​വ​സാ​ന​വ​ട്ട ഒ​രു​ക്ക​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കാ​ന്‍ എം​എ​ല്‍​എ​യും പ​ത്ത​നം​തി​ട്ട ആ​ര്‍​ടി​ഒ ജി​ജി ജോ​ര്‍​ജും ഓ​ഫീ​സ് സ​ന്ദ​ര്‍​ശി​ച്ചു. നാ​ളെ രാ​വി​ലെ 11 ന് ​മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​നാ​ണ് ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​ത്. സം​സ്ഥാ​ന​ത്ത് പു​തു​താ​യി അ​നു​വ​ദി​ച്ച ഏ​ഴ് ഓ​ഫീ​സു​ക​ളി​ല്‍ ഉ​ദ്ഘാ​ട​ന​ത്തി​നു ത​യാ​റാ​യ ആ​ദ്യ ഓ​ഫീ​സാ​ണി​ത്.

കെ​എ​ല്‍ - 83 എ​ന്ന കോ​ഡി​ലാ​യി​രി​ക്കും കോ​ന്നി​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ള്‍ പു​റ​ത്തി​റ​ങ്ങു​ക. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും പാ​ലി​ച്ചാ​യി​രി​ക്കും ഉ​ദ്ഘാ​ട​നം ന​ട​ത്തു​ക​യെ​ന്ന് എം​എ​ല്‍​എ പ​റ​ഞ്ഞു. ഇ​തു സം​ബ​ന്ധി​ച്ച് റ​വ​ന്യൂ, ഹെ​ല്‍​ത്ത്, പോ​ലീ​സ് ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റു​ക​ള്‍ ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തും. ‌