സാ​നി​റ്റൈ​സ​ർ ഡി​സ്പെ​ൻ​സിംഗ് മെ​ഷീ​ൻ സ്ഥാ​പി​ച്ചു
Saturday, July 4, 2020 10:27 PM IST
പ​ത്ത​നം​തി​ട്ട: ചെ​ന്നീ​ർ​ക്ക​ര ഗ​വ​ണ്‍​മെ​ന്‍റ് ഐ​റ്റി​ഐ​യി​ലെ അ​ധ്യാ​പ​ക​രും ട്രെ​യി​നി​ക​ളും ചേ​ർ​ന്ന് രൂ​പ​ക​ൽ​പ​ന ചെ​യ്ത് നി​ർ​മി​ച്ച പാ​ദം ഉ​പ​യോ​ഗി​ച്ച് പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന സാ​നി​റ്റൈ​സ​ർ ഡി​സ്പെ​ൻ​സിം​ഗ് മെ​ഷീ​ൻ പ​ത്ത​നം​തി​ട്ട ജി​ല്ലാ ട്ര​ഷ​റി​യി​ൽ സ്ഥാ​പി​ച്ചു.

വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ​റ്റി​ഐ പ്രി​ൻ​സി​പ്പാ​ൾ സ​ന​ൽ​കു​മാ​ർ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ജി​ല്ലാ ട്ര​ഷ​റി ഓ​ഫീ​സ​ർ പ്ര​സാ​ദ് മാ​ത്യു, ആ​ർ​ദ്രം മി​ഷ​ൻ ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് കോ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​സി.​ജി.​ശ്രീ​രാ​ജ്, സ്റ്റാ​ന്പ് ഡി​പ്പോ ഓ​ഫീ​സ​ർ രാ​ജേ​ഷ് റ്റി.​നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ജി​ല്ലാ ട്ര​ഷ​റി കൂ​ടാ​തെ ചെ​ന്നീ​ർ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം, ഇ​ല​വും​തി​ട്ട പോ​ലീ​സ് സ്റ്റേ​ഷ​ൻ, എ​സ്ബി​ഐ എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളി​ലും ചെ​ന്നീ​ർ​ക്ക​ര ഐ.​റ്റി.​ഐ ഇ​തേ മെ​ഷീ​ൻ നി​ർ​മ്മി​ച്ച് ന​ൽ​കി​യി​ട്ടു​ണ്ട്.