ക​ല​ഞ്ഞൂ​ര്‍ ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളും എ​ല്‍​പി സ്‌​കൂ​ളും ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലേ​ക്ക് ‌
Saturday, July 4, 2020 10:27 PM IST
പ​ത്ത​നം​തി​ട്ട: ക​ല​ഞ്ഞൂ​ര്‍ ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​നെ​യും ഗ​വ​ണ്‍​മെ​ന്‍റ് എ​ല്‍​പി സ്‌​കൂ​ളി​നെ​യും ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ര്‍​ത്തു​ന്ന​തി​ന് കി​ഫ്ബി​യി​ല്‍ നി​ന്നും പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യും പ​ണം അ​നു​വ​ദി​ച്ച​താ​യി കെ.​യു.​ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ അ​റി​യി​ച്ചു.
ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ന് മൂ​ന്നു കോ​ടി രൂ​പ​യും, ഗ​വ​ൺ​മെ​ന്‍റ് എ​ല്‍​പി സ്‌​കൂ​ളി​ന് 1.20 കോ​ടി രൂ​പ​യു​മാ​ണ് അ​നു​വ​ദി​ച്ച​ത്. ര​ണ്ടു പ്ര​വൃ​ത്തി​ക​ളു​ടെ​യും നി​ര്‍​മാ​ണം ആ​രം​ഭി​ക്കു​ന്ന​തി​ന് എം​എ​ല്‍​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ സ്‌​ക്കൂ​ളി​ല്‍ ചേ​ര്‍​ന്ന യോ​ഗം തീ​രു​മാ​നി​ച്ചു. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി, വി​എ​ച്ച്എ​സ്ഇ ബ്ലോ​ക്കു​ക​ളും ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി ലാ​ബും വി​എ​ച്ച്എ​സ്‌​സി ബ്ലോ​ക്കി​ന്‍റെ റൂ​ഫിം​ഗും സെ​പ്റ്റി​ക് ടാ​ങ്കും, ഇ​ല​ക്ട്രി​ക്ക​ല്‍ വ​ര്‍​ക്കു​മാ​ണ് പു​തി​യ​താ​യി നി​ര്‍​മി​ക്കു​ന്ന​ത്.‌
എ​ല്‍​പി സ്‌​കൂ​ളി​ല്‍ പു​തു​താ​യി എ​ട്ടു ക്ലാ​സ് റൂ​മു​ക​ളാ​ണ് നി​ര്‍​മി​ക്കു​ന്ന​ത്. അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലാ​ണ് സ്‌​കൂ​ളു​ക​ള്‍ പു​ന​ര്‍​നി​ര്‍​മി​ക്കു​ന്ന​ത്. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ന്‍റെ പ​ഴ​യ ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റെ തെ​ക്ക്-​പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്ത് മൂ​ന്നു നി​ല​ക​ളാ​യാ​ണ് കി​ഫ്ബി​യി​ല്‍ നി​ന്നും അ​നു​വ​ദി​ച്ച് മൂ​ന്നു കോ​ടി രൂ​പ വി​നി​യോ​ഗി​ച്ച് പു​തി​യ കെ​ട്ടി​ടം നി​ര്‍​മി​ക്കു​ന്ന​ത്. നി​ര്‍​മാ​ണ ക​രാ​ര്‍ ല​ഭി​ച്ചി​ട്ടു​ള്ള​ത് കൊ​ച്ചി കേ​ന്ദ്ര​മാ​ക്കി പ്ര​വ​ര്‍​ത്തി​ക്കു​ന്ന എ​ബി​എം സി​വി​ല്‍ വെ​ങ്ചേ​ഴ്സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന സ്ഥാ​പ​ന​ത്തി​നാ​ണ്.

പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ 2019- 20 ലെ ​വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ലു​ള്‍​പ്പെ​ടു​ത്തി എ​ല്‍​പി സ്‌​കൂ​ള്‍ നി​ര്‍​മാ​ണ​ത്തി​ന് അ​നു​വ​ദി​ച്ച 1.20 കോ​ടി​യു​ടെ ക​രാ​ര്‍ ഹാ​ബി​റ്റാ​റ്റി​നാ​ണ്. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ന്‍റെ മൂ​ന്നു കോ​ടി രൂ​പ​യു​ടെ കി​ഫ്ബി വ​ര്‍​ക്കി​ന്‍റെ നി​ര്‍​മാ​ണ ഉ​ദ്ഘാ​ട​നം ഒ​ന്പ​തി​ന് ന​ട​ക്കും. ഒ​ന്പ​തു മാ​സ​മാ​ണ് നി​ര്‍​മാ​ണ ക​രാ​റി​ന്‍റെ കാ​ലാ​വ​ധി. കാ​ലാ​വ​ധി​ക്കു​ള്ളി​ല്‍ ത​ന്നെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നും നി​ഷ്‌​ക​ര്‍​ഷി​ച്ചി​ട്ടു​ള്ള നി​ല​വാ​ര​ത്തി​ല്‍ ത​ന്നെ നി​ര്‍​മാ​ണം ന​ട​ക്കു​ന്നെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു.ബ​ജ​റ്റ് വ​ര്‍​ക്കി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി മൂ​ന്നു കോ​ടി രൂ​പ​യ്ക്ക് നി​ര്‍​മാ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന മൂ​ന്നു നി​ല കെ​ട്ടി​ട​ത്തി​ന്‍റെ പ​ണി പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ 1.20 കോ​ടി രൂ​പ കൂ​ടി അ​നു​വ​ദി​ക്ക​ണ​മെ​ന്നു കാ​ട്ടി ധ​ന കാ​ര്യ​വ​കു​പ്പി​നു ക​ത്തു ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു.

നി​ല​വി​ല്‍ ന​ട​ക്കു​ന്ന നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കു​ക​യും മൂ​ന്നു കോ​ടി​യു​ടെ കി​ഫ്ബി നി​ര്‍​മാ​ണം ന​ട​ക്കു​ക​യും ചെ​യ്യു​ന്ന​തോ​ടു​കൂ​ടി ക​ല​ഞ്ഞൂ​ര്‍ ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​നെ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലാ​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ ഭൗ​തി​ക സാ​ഹ​ച​ര്യം ത​യാ​റാ​കും. ഘ​ട്ടം ഘ​ട്ട​മാ​യി കോ​ന്നി​യി​ലെ എ​ല്ലാ സ​ര്‍​ക്കാ​ര്‍ വ​ിദ്യാ​ല​യ​ങ്ങ​ളെ​യും പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലാ​ക്കു​മെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു.‌

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് കു​മാ​ര്‍, ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ പി.​വി.​ജ​യ​കു​മാ​ര്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം പി.​എ​സ്. രാ​ജു, പി ​റ്റി​എ പ്ര​സി​ഡ​ന്‍റ് എ​സ്.​രാ​ജേ​ഷ്, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ പി. ​ജ​യ​കു​മാ​ര്‍, ഗ​വ​ൺ​മെ​ന്‍റ് എ​ല്‍​പി സ്‌​കൂ​ള്‍ ഹെ​ഡ്മാ​സ്റ്റ​ര്‍ വി. ​അ​നി​ല്‍, ഗ​വ​ൺ​മെ​ൻ​ര് ഹൈ​സ്‌​കൂ​ള്‍ ഹെ​ഡ്മാ​സ്റ്റ​ര്‍ അ​ലി അ​സ്‌​ക​ര്‍, വി​എ​ച്ച്എ​സ്‌​സി പ്രി​ന്‍​സി​പ്പ​ല്‍ എ​സ്. ലാ​ലി, നി​ര്‍​മാ​ണ ക​രാ​ര്‍ ക​മ്പ​നി പ്ര​തി​നി​ധി​ക​ള്‍, പി​ടി​എ അം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. ‌