ഗീ​താ​മ​ണി​ക്ക് വീ​ടൊ​രു​ക്കി സേ​വി​കാ​സം​ഘം പ്ര​വ​ര്‍​ത്ത​ക​ര്‍
Saturday, July 4, 2020 10:24 PM IST
റാ​ന്നി: ക​ഴി​ഞ്ഞ 10 വ​ര്‍​ഷ​ത്തി​ല​ധി​ക​മാ​യി ര​ണ്ടു പെ​ണ്‍ മ​ക്ക​ളു​മാ​യി സ്വ​ന്ത​മാ​യി ത​ല​ചാ​യി​ക്കാ​നൊ​രി​ടം ഇ​ല്ലാ​തെ വാ​ട​ക വീ​ട്ടി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ഗീ​താ​മ​ണി​ക്കും മ​ക്ക​ള്‍​ക്കും ഇ​നി ആ​ശ്വാ​സം.
സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​നാ​യ റെ​ജി താ​ഴ​മ​ണ്ണി​ലി​ന്‍റെ ഇ​ട​പെ​ട​ലി​ല്‍ മാ​ര്‍​ത്തോ​മ്മാ സേ​വി​കാ​സ​ഘം എ​റ​ണാ​കു​ളം സെ​ന്‍റ​റി​ന്‍റെ ചു​മ​ത​ല​യി​ലാ​ണ് വീ​ട് പൂ​ര്‍​ത്തീ​ക​രി​ച്ച​ത്.
ഭാ​ര​തീ​യ ദി​വ്യാം​ഗ സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ശ​ശീ​ന്ദ്ര​ന്‍ പെ​രു​നാ​ടാ​ണ് പെ​രു​നാ​ട്ടി​ല്‍ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന ഗീ​താ​മ​ണി​യു​ടെ​യും മ​ക്ക​ളു​ടെ​യും അ​നു​ഭ​വം സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ക​നും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ റെ​ജി താ​ഴ​മ​ണ്ണി​ലി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പെ​ടു​ത്തി​യ​ത്.
എ​ട്ടു​ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് വീ​ട് പൂ​ര്‍​ത്തീ​ക​രി​ച്ച​ത്. എ​ന്‍​ജി​നിയ​ര്‍ സു​ധീ​റി​ന്‍റെ സേ​വ​ന​വും നി​ര്‍​മാ​ണ​ജോ​ലി​ക​ള്‍​ക്കു ല​ഭി​ച്ചു.
താ​ക്കോ​ല്‍​ദാ​ന ച​ട​ങ്ങി​ല്‍ റെ​ജി താ​ഴ​മ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സേ​വി​കാ​സ​ഘം സെ​ന്‍റ​ര്‍ പ്ര​സി​ഡ​ന്‍റ് റ​വ.​പി.​ജെ. ജോ​ണ്‍ താ​ക്കോ​ല്‍ കൈ​മാ​റി.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ന്‍റ് ബെ​ന്നി പു​ത്ത​ന്‍​പ​റ​മ്പി​ല്‍, ദി​വ്യാം ഗ​സ​മി​തി സം​സ്ഥാ​ന​പ്ര​സി​ഡ​ന്‍റ് ശ​ശി​ധ​ര​ന്‍ പെ​രു​നാ​ട്, പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ രാ​ധാ പ്ര​സ​ന്ന​ന്‍, മേ​രി​ക്കു​ട്ടി വ​ര്‍​ഗീ​സ്, കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഫ്രെ​ഡി ഉ​മ്മ​ന്‍, ശ്രീ​നി ശാ​സ്താം​കോ​വി​ല്‍, ജെ​സി വ​ര്‍​ഗീ​സ്, എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.