ക​ള്ള​ക്കേ​സു​ക​ളെ​ടു​ക്കു​ന്ന​തി​നെ​തി​രെ കോ​ണ്‍​ഗ്ര​സ് പ്ര​ക്ഷോ​ഭ​ത്തി​ന്
Friday, July 3, 2020 10:32 PM IST
പ​ത്ത​നം​തി​ട്ട: ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് കേ​ന്ദ്ര, കേ​ര​ള സ​ർ​ക്കാ​രു​ക​ൾ ന​ട​ത്തി​യ അ​ഴി​മ​തി​ക്കും സ്വ​ജ​ന​പ​ക്ഷ​പാ​ത​ങ്ങ​ൾ​ക്കെ​തി​രെ സ​മ​രം ചെ​യ്ത കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കും പ്ര​വ​ർ​ത്ത​ക​ർ​ക്കു​മെ​തി​രെ വ്യാ​പ​ക​മാ​യി ക​ള്ള​ക്കേ​സു​ക​ളെ​ടു​ക്കു​ന്ന​തി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ്.വൈ​ദ്യു​തി, ബ​സ് ചാ​ർ​ജ് വ​ർ​ധ​ന, പ​ന്പ​യി​ലെ അ​ന​ധി​കൃ​ത മ​ണ​ൽ വാ​ര​ൽ, പ്ര​വാ​സി​ക​ളോ​ട​പ കാ​ണി​ച്ച അ​നീ​തി, സ്പ്രിം​ങ്ക​ള​ർ, ബ​വ്ക്യൂ അ​ഴി​മ​തി​ക​ൾ, ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ നി​യ​മ​നം, പെ​ട്രോ​ൾ ഡീ​സ​ൽ വി​ല​വ​ർ​ധ​ന തു​ട​ങ്ങി​യ​വ​യ്ക്കെ​തി​രെ കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ചു സ​മ​രം ചെ​യ്ത​വ​ർ​ക്കു​നേ​രെ​യാ​ണ് സ​ർ​ക്കാ​ർ നി​ർ​ദേ​ശ​പ്ര​കാ​രം കേ​സു​ക​ളെ​ടു​ക്കു​ന്ന​ത്.
ഇ​ക്കാ​ല​യ​ള​വി​ൽ കേ​ര​ള​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കേ​സു​ക​ൾ എ​ടു​ത്തി​ട്ടു​ള​ള​ത് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലാ​ണ്.
ഇ​ന്ന​ലെ ക​ല​ഞ്ഞൂ​രി​ൽ സ​മ​രം ന​ട​ത്തി​യ പാ​ർ​ല​മെ​ന്‍റം​ഗം ഉ​ൾ​പ്പെ​ടെ​യു​ള​ള നേ​താ​ക്ക​ൾ​ക്കെ​തി​രെ മൃ​ത​ദേ​ഹ​ത്തോ​ട് അ​നാ​ദ​ര​വ് കാ​ട്ടി​യെ​ന്നും ഗ​താ​ഗ​ത ത​ട​സം ഉ​ണ്ടാ​ക്കി​യെ​ന്നും ആ​രോ​പി​ച്ച് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്നും ഇ​ക്കാ​ല​യ​ള​വി​ൽ​സ​മ​രം ചെ​യ്ത സി​പി​എം, ബി​ജെ​പി നേ​താ​ക്ക​ൾ​ക്കെ​തി​രെ കേ​സു​ണ്ടാ​ക്കി​യി​ട്ടി​ല്ലെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് ചൂ​ണ്ടി​ക്കാ​ട്ടി.