നാ​ലാ​മ​ത്തെ കോ​വി​ഡ് ഒ​ന്നാം​നി​ര ചി​കി​ത്സാ കേ​ന്ദ്രം പ​ത്ത​നം​തി​ട്ട ജി​യോ ആ​ശു​പ​ത്രി​യി​ൽ
Friday, July 3, 2020 10:31 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ നാ​ലാ​മ​ത്തെ ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​ർ പ​ത്ത​നം​തി​ട്ട ജി​യോ മെ​ഡി​ക്ക​ൽ ട്ര​സ്റ്റി​ൽ ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ പി.​ബി.​നൂ​ഹ്. ജി​യോ മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​ന പു​രോ​ഗ​തി ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ല​യി​രു​ത്തി. ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്. ഏ​ഴു ദി​വ​സ​ത്തി​നു​ള്ളി​ൽ ആ​ശു​പ​ത്രി​യു​ടെ അ​റ്റ​കു​റ്റ​പ്പ​ണി പൂ​ർ​ത്തി​യാ​ക്കും. 80 മു​ത​ൽ 100 കി​ട​ക്ക​ക​ൾ വ​രെ ഇ​വി​ടെ സ​ജ്ജീ​ക​രി​ക്കാ​നാ​വും. നി​ല​വി​ൽ ജി​ല്ല​യി​ൽ മൂ​ന്ന് കോ​വി​ഡ് ഒ​ന്നാം​നി​ര ആ​ശു​പ​ത്രി​യി​ൽ 170 കി​ട​ക്ക​ക​ൾ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു. ന​ഗ​ര​സ​ഭ​യി​ൽ നി​ന്നു​ള്ള 3.90 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് ആ​ശു​പ​ത്രി​യു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും മ​റ്റ് അ​വ​ശ്യ​വ​സ്തു​ക്ക​ൾ വാ​ങ്ങു​ന്ന​തെ​ന്ന് ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ റോ​സ് ലി​ൻ സ​ന്തോ​ഷ് പ​റ​ഞ്ഞു. ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി എ.​എം. മും​താ​സ്, എ​ൻ​എ​ച്ച്എം ഡി​പി​എം എ​ബി സു​ഷ​ൻ, കോ​ഴ​ഞ്ചേ​രി ത​ഹ​സി​ൽ​ദാ​ർ കെ. ​ഓ​മ​ന​ക്കു​ട്ട​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.