സ​ത്ര​ക്ക​ട​വി​ലും മോ​ക്ക്ഡ്രി​ൽ ‌
Thursday, July 2, 2020 10:25 PM IST
ആ​റ​ന്മു​ള: വെ​ള്ള​പ്പൊ​ക്ക ദു​ര​ന്ത​നി​വാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്‍​സി​ഡ​ന്‍റ് റെ​സ്പോ​ണ്‍​സ് സി​സ്റ്റ​ത്തി​ന്‍റെ (ഐ​ആ​ര്‍​എ​സ്) ഭാ​ഗ​മാ​യി കോ​ഴ​ഞ്ചേ​രി താ​ലൂ​ക്കി​നു കീ​ഴി​ല്‍ ആ​റ​ന്മു​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ സ​ത്ര​ക്ക​ട​വി​ലും എ​ഴി​ക്കാ​ട് കോ​ള​നി​യി​ലു​മാ​യി ന​ട​ത്തി​യ മോ​ക്ക് ഡ്രി​ൽ ന​ട​ത്തി. വെ​ള്ള​പ്പൊ​ക്ക സാ​ഹ​ച​ര്യ​ത്തി​ലെ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​മാ​ണ് വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന​ത്തി​ൽ ന​ട​ത്തി​യ​ത്.

പോ​ലീ​സും ഫ​യ​ര്‍​ഫോ​ഴ്‌​സും സി​വി​ല്‍ ഡി​ഫ​ന്‍​സും ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രും റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ര്‍​ന്നു​ന​ട​ത്തി​യ 'ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം' ആ​കാം​ക്ഷ​യോ​ടെ ജ​ന​ങ്ങ​ള്‍ ക​ണ്ടു​നി​ന്നു. വെ​ള്ള​ത്തി​ല്‍ മു​ങ്ങി​ത്താ​ഴ്ന്ന യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ സി​വി​ല്‍ ഡി​ഫ​ന്‍​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ​ത്ര​ക്ക​ട​വി​ല്‍ നി​ന്ന് ഡി​ങ്കി ബോ​ട്ടു​ക​ള്‍ ഇ​റ​ക്കി​യ​പ്പോ​ള്‍ ആ​ദ്യം നാ​ട്ടു​കാ​രി​ല്‍ അ​മ്പ​ര​പ്പു​ണ്ടാ​യി.

‌മോ​ക്ഡ്രി​ല്‍ ആ​ണെ​ന്ന് അ​റി​ഞ്ഞ​തോ​ടെ അ​ത് എ​ങ്ങ​നെ​യാ​ണ് ന​ട​ത്തു​ന്ന​തെ​ന്ന ആ​കാം​ക്ഷ​യാ​യി​രു​ന്നു പ​ല​ര്‍​ക്കും. കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ല്‍ യ​ഥാ​ര്‍​ഥ​ത്തി​ല്‍ വെ​ള്ളം​പൊ​ക്കം ഉ​ണ്ടാ​യാ​ല്‍ എ​ങ്ങ​നെ​യാ​കും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തേ​ണ്ട​ത് എ​ന്ന​തി​ന്‍റെ നേ​ര്‍​സാ​ക്ഷ്യ​മാ​യി​രു​ന്നു മോ​ക്ക്ഡ്രി​ൽ.‌

ലൈ​ഫ് ജാ​ക്ക​റ്റു​ക​ള്‍, പി​പി​ഇ കി​റ്റു​ക​ള്‍, ഫ​സ്റ്റ് എ​യ്ഡ് കി​റ്റു​ക​ള്‍, മാ​സ്‌​ക്, കൈ​യു​റ എ​ല്ലാം ത​യാ​റാ​ക്കി ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് സ​ര്‍​വ​സ​ജ്ജ​രാ​യി​രു​ന്നു ഉ​ദ്യോ​ഗ​സ്ഥ​ര്‍. അ​ഞ്ച് ആം​ബു​ല​ന്‍​സ്, ര​ണ്ടു ഡി​ങ്കി ബോ​ട്ടു​ക​ള്‍, ഒ​രു കെ​എ​സ്ആ​ര്‍​ടി​സി ബ​സ്, ടി​പ്പ​ര്‍, ഫ​യ​ര്‍​ഫോ​ഴ്‌​സി​ന്‍റെ സ്‌​കൂ​ബ വെ​ഹി​ക്കി​ള്‍, ഫ​യ​ര്‍ ടെ​ന്‍​ഡ​ര്‍, ഹാം ​റേ​ഡി​യോ എ​ന്നി​വ മോ​ക്ഡ്രി​ല്ലി​ന് ഉ​പ​യോ​ഗി​ച്ചു. ‌

സി​വി​ല്‍ ഡി​ഫ​ന്‍​സ് വോ​ള​ണ്ടി​യേ​ഴ്‌​സ് ഉ​ള്‍​പ്പെ​ടെ ഫ​യ​ര്‍​ഫോ​ഴ്‌​സി​ല്‍ നി​ന്ന് 39 പേ​രു​ണ്ടാ​യി​രു​ന്നു. ആ​രോ​ഗ്യ​വ​കു​പ്പി​ല്‍ നി​ന്ന് ര​ണ്ടു സ്റ്റാ​ഫ് ന​ഴ്സും ഒ​രു ന​ഴ്സിം​ഗ് അ​സി​സി​റ്റ​ന്റും ഉ​ള്‍​പ്പെ​ടെ മൂ​ന്നു പേ​രു​ണ്ടാ​യി​രു​ന്നു. ഒ​രു സി​ഐ, നാ​ല് എ​സ്ഐ ഉ​ള്‍​പ്പെ​ടെ 16 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ മോ​ക്ക്ഡ്രി​ല്ലി​ല്‍ പ​ങ്കെ​ടു​ത്തു.‌

സ​ത്ര​ക്ക​ട​വി​ല്‍ വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ മോ​ക്ക്ഡ്രി​ൽ നി​രീ​ക്ഷി​ക്കാ​നെ​ത്തി.

എ​ഡി​എം അ​ല​ക്സ് പി. ​തോ​മ​സ്, ആ​റ​ന്മു​ള ഗ്രാ​മ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഐ​ഷ പു​രു​ഷോ​ത്ത​മ​ന്‍, ജി​ല്ലാ ഫ​യ​ര്‍ ഓ​ഫീ​സ​ര്‍ വി​സി വി​ശ്വ​നാ​ഥ്, പ​ത്ത​നം​തി​ട്ട ഡി​വൈ​എ​സ്പി കെ. ​സ​ജീ​വ്, പ​ത്ത​നം​തി​ട്ട ഫ​യ​ര്‍ സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ വി. ​വി​നോ​ദ് കു​മാ​ര്‍, ആ​റ​ന്മു​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ള്‍, സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സി.​കെ. വേ​ണു, എ​സ്എ​ച്ച്ഒ ജി. ​സ​ന്തോ​ഷ്‌​കു​മാ​ര്‍, ദു​ര​ന്ത​നി​വാ​ര​ണം, അ​ഗ്‌​നി​ശ​മ​ന​സേ​ന, പോ​ലീ​സ്, ആ​രോ​ഗ്യ വ​കു​പ്പ്, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ്, കെ​എ​സ്ഇ​ബി തു​ട​ങ്ങി​യ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ പ​ങ്കെ​ടു​ത്തു.

റാ​ന്നി ഉ​പാ​സ​ന ക​ട​വി​ല്‍ മോ​ക്ക്ഡ്രി​ല്‍ ഇ​ന്ന് ‌

‌റാ​ന്നി: വെ​ള്ള​പ്പൊ​ക്ക ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​നം വി​ല​യി​രു​ത്തു​ന്ന​തി​നും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കു​ന്ന​തി​നു​മാ​യി ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ റാ​ന്നി ഉ​പാ​സ​ന​ക്ക​ട​വി​ല്‍ ഇ​ന്ന് വൈ​കു​ന്നേ​രംആ​റി​ന് മോ​ക്ഡ്രി​ല്‍ ന​ട​ത്തും. ‌