സ്വ​യം​തൊ​ഴി​ല്‍ സം​രം​ഭ​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Thursday, July 2, 2020 10:23 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ എം​പ്ലോ​യ്‌​മെ​ന്‍റ് എ​ക്‌​സ്‌​ചേ​ഞ്ചു​ക​ളി​ല്‍ പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള അ​ഭ്യ​സ്ത​വി​ദ്യ​രാ​യ യു​വ​തീ​യു​വാ​ക്ക​ള്‍​ക്ക് സ്വ​യം​തൊ​ഴി​ല്‍ സം​രം​ഭം തു​ട​ങ്ങു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
20 ശ​ത​മാ​നം സ​ബ്‌​സി​ഡി​യോ​ടെ ഒ​രു ല​ക്ഷം രൂ​പ വാ​യ്പ തു​ക​യു​ള്ള കെ​സ്‌​റു പ​ദ്ധ​തി​യി​ല്‍ ഒ​രു ല​ക്ഷം രൂ​പ കു​ടും​ബ വാ​ര്‍​ഷി​ക വ​രു​മാ​ന​മു​ള്ള​വ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം.
മ​ള്‍​ട്ടി​പ​ര്‍​പ്പ​സ് സ​ര്‍​വീ​സ് സെ​ന്‍റേ​ഴ്‌​സ്, ജോ​ബ് ക്ല​ബി​ലേ​ക്ക് ര​ണ്ട് അം​ഗ​ങ്ങ​ള്‍ വീ​തം ഉ​ള്ള​വ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം. ഒ​രു ജോ​ബ് ക്ല​ബി​ന് 10 ല​ക്ഷം രൂ​പ വ​രെ വാ​യ്പ ല​ഭി​ക്കും. പ​ദ്ധ​തി ചെ​ല​വി​ന്‍റെ 25 ശ​ത​മാ​നം സ​ബ്‌​സി​ഡി ല​ഭി​ക്കും. . കു​ടും​ബ​വാ​ര്‍​ഷി​ക വ​രു​മാ​നം ര​ണ്ട് ല​ക്ഷം രൂ​പ​യി​ല്‍ ക​വി​യ​രു​ത്. വാ​യ്പ തു​ക​യു​ടെ 50 ശ​ത​മാ​നം (പ​ര​മാ​വ​ധി 25000 രൂ​പ) സ​ബ്‌​സി​ഡി ല​ഭി​ക്കും. കൂ​ടു​ത​ല്‍ വി​വ​രം എം​പ്ലോ​യ്‌​മെ​ന്‍റ് ഓ​ഫീ​സു​ക​ളി​ല്‍ ല​ഭി​ക്കും. ഫോ​ണ്‍: 0468 2222745.