ജി​ല്ല​യി​ലെ ആ​ദ്യ പോ​ക്‌​സോ കോ​ട​തി ഉ​ദ്ഘാ​ട​നം ചെ​യ്തു ‌
Wednesday, July 1, 2020 10:20 PM IST
പ​ത്ത​നം​തി​ട്ട: കോ​ട​തി​ക​ളി​ല്‍ പോ​ക്‌​സോ കേ​സു​ക​ളു​ടെ എ​ണ്ണം കൂ​ടി​വ​രി​ക​യും കേ​സു​ക​ള്‍ തീ​ര്‍​പ്പാ​ക്കു​ന്ന​തി​ല്‍ കാ​ല​താ​മ​സം വ​രു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ആ​രം​ഭി​ച്ച 17 ഫാ​സ്റ്റ് ട്രാ​ക്ക് സ്‌​പെ​ഷ​ല്‍ കോ​ട​തി​ക​ളാ​യ പോ​ക്‌​സോ കോ​ട​തി​യി​ല്‍ ഒ​ന്നാ​ണ് പ​ത്ത​നം​തി​ട്ട​യി​ലേ​തെ​ന്ന് വീ​ണാ​ജോ​ര്‍​ജ് എം​എ​ല്‍​എ.

ന​ഗ​ര​സ​ഭാ സ​മു​ച്ച​യ​ത്തി​ന്‍റെ എ​തി​ര്‍​വ​ശ​ത്ത് ഷൈ​ന്‍ ട​വ​റി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ല്‍ ആ​രം​ഭി​ച്ച ജി​ല്ല​യി​ലെ ആ​ദ്യ​ത്തെ പോ​ക്‌​സോ കോ​ട​തി​യു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു എം​എ​ല്‍​എ. ‌

പ്രി​ന്‍​സി​പ്പ​ല്‍ ജി​ല്ലാ ജ​ഡ്ജി ടി.​കെ. ര​മേ​ഷ് കു​മാ​ര്‍, ഫാ​സ്റ്റ് ട്രാ​ക്ക് സ്‌​പെ​ഷ​ല്‍ കോ​ട​തി ജ​ഡ്ജി കെ.​എ​ന്‍. രി​കു​മാ​ര്‍, ചീ​ഫ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് പി.​എ​സ്. സൈ​മ, കു​ടും​ബ കോ​ട​തി ജ​ഡ്ജി കെ.​കെ. സു​ജാ​ത, ജി​ല്ലാ ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് സി.​വി ജ്യോ​തി​രാ​ജ് തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു. ‌