മി​ക​ച്ച നേ​ട്ട​വു​മാ​യി സ​മ​ഗ്ര​ശി​ക്ഷാ പ​ത്ത​നം​തി​ട്ട റ​സി​ഡ​ന്‍​ഷ​ല്‍ ഹോ​സ്റ്റ​ല്‍
Tuesday, June 30, 2020 10:38 PM IST
പ​ത്ത​നം​തി​ട്ട: 2019-20 അ​ധ്യ​യ​ന വ​ര്‍​ഷം ട്രൈ​ബ​ല്‍ മേ​ഖ​ല​യി​ല്‍ ആ​രം​ഭി​ച്ച സ​മ​ഗ്ര​ശി​ക്ഷ പ​ത്ത​നം​തി​ട്ട​യു​ടെ ബോ​യ്‌​സ് റ​സി​ഡ​ന്‍​ഷ​ല്‍ ഹോ​സ്റ്റ​ലി​ല്‍ ന​ക്ഷ​ത്ര​ത്തി​ള​ക്കം. 15 കു​ട്ടി​ക​ളു​മാ​യി ആ​രം​ഭി​ച്ച ഹോ​സ്റ്റ​ലി​ല്‍ ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ളാ​ണ് എ​സ്എ​സ്എ​ല്‍​സി​ക്ക് ഉ​ണ്ടാ​യി​രു​ന്ന​ത്. റാ​ന്നി ബി​ആ​ര്‍​സി​യു​ടെ പ​രി​ധി​യി​ല്‍ കി​സു​മം സ്‌​കൂ​ളി​ല്‍ പ​ഠി​ക്കു​ന്ന എം.​ടി. അ​ഭി​ജി​ത്ത്, അ​ശ്വി​ൻ പി.​അ​നി​ല്‍ എ​ന്നീ കു​ട്ടി​ക​ളാ​ണ് ഈ ​വി​ജ​യം കൈ​വ​രി​ച്ച​ത്.
പ​ഠ​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ സ​ഹാ​യി​ക്കാ​ന്‍ ഒ​രു ട്യൂ​ട്ട​റി​നെ സ​മ​ഗ്ര​ശി​ക്ഷ​യി​ല്‍ നി​ന്നും നി​യ​മി​ച്ചി​രു​ന്നു. ചി​ട്ട​യാ​യ പ​ഠ​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, വി​ദ്യാ​ഭ്യാ​സ പ്ര​വ​ര്‍​ത്ത​ക​രു​ടെ പി​ന്തു​ണ, വാ​യ​നാ​സാ​മ​ഗ്രി​ക​ള്‍, നി​ര​ന്ത​ര വി​ല​യി​രു​ത്ത​ലു​ക​ള്‍ എ​ന്നി​വ ബി​ആ​ര്‍​സി​യി​ല്‍ കാ​ര്യ​ക്ഷ​മ​മാ​യി ഏ​റ്റെ​ടു​ത്തു വി​ജ​യം കൈ​വ​രി​ച്ചു. ട്രൈ​ബ​ല്‍ പ്ര​ദേ​ശ​ത്ത് പ​ഠ​ന പി​ന്നോ​ക്കാ​വ​സ്ഥ നേ​രി​ടു​ന്ന കു​ട്ടി​ക​ളെ മു​ൻ​നി​ര​യി​ല്‍ എ​ത്തി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ സ​മ​ഗ്ര​ശി​ക്ഷാ കേ​ര​ളം ന​ട​പ്പാ​ക്കി​യ ഇ​ട​പെ​ട​ല്‍ മേ​ഖ​ല​യാ​യ ആ​ക്‌​സ​സ് ആ​ൻ​ഡ് റി​റ്റ​ന്‍​ഷ​ന്‍ പ​ദ്ധ​തി തി​ള​ക്കം ക​ണ്ട​ത്. 2020 -21 അ​ധ്യ​യ​ന​വ​ര്‍​ഷം 50 കു​ട്ടി​ക​ള്‍​ക്ക് ഈ ​ഹോ​സ്റ്റ​ലി​ല്‍ ചേ​ര്‍​ന്നു പ​ഠി​ക്കു​ന്ന​തി​ന് സ​മ​ഗ്ര​ശി​ക്ഷ സൗ​ക​ര്യം ഒ​രു​ക്കു​മെ​ന്ന് എ​സ്എ​സ്കെ ജി​ല്ലാ പ്രോ​ജ​ക്ട് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ അ​റി​യി​ച്ചു.