കോ​വി​ഡ്: ജി​ല്ല​യി​ൽ വ​രാ​നു​ള്ള​ത് 1306 പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ൾ
Tuesday, June 30, 2020 10:36 PM IST
ഇ​ന്ന​ലെ ഒ​രു പോ​സി​റ്റീ​വ് കൂ​ടി
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ഇ​ന്ന​ലെ ഒ​രാ​ൾ​ക്ക് കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ 12 ന് ​കു​വൈ​റ്റി​ൽ നി​ന്നും എ​ത്തി​യ ത​ണ്ണി​ത്തോ​ട് സ്വ​ദേ​ശി (27)ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.
ഇ​തു കൂ​ടാ​തെ ഇ​ന്ന​ലെ ഒ​രു നെ​ഗ​റ്റീ​വ് ഫ​ലം കൂ​ടി മാ​ത്ര​മാ​ണ് എ​ത്തി​യ​ത്. ആ​രും രോ​ഗ​മു​ക്ത​രാ​യ​തു​മി​ല്ല. 1306 സ്ര​വ പ​രി​ശോ​ധ​നാ​ഫ​ല​ങ്ങ​ൾ ഇ​ന്ന​ലെ വൈ​കു​ന്നേ​രം വ​രെ പ​ത്ത​നം​തി​ട്ട​യി​ൽ ല​ഭി​ക്കാ​നു​ണ്ട്. ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി വ​ള​രെ കു​റ​ച്ചു പ​രി​ശോ​ധ​നാ​ഫ​ല​ങ്ങ​ൾ മാ​ത്ര​മേ ജി​ല്ല​യി​ലേ​ക്ക് ല​ഭി​ക്കു​ന്നു​ള്ളൂ. തി​രു​വ​ന​ന്ത​പു​രം പ​ബ്ലി​ക് ഹെ​ൽ​ത്ത് ലാ​ബി​ലാ​ണ് ജി​ല്ല​യി​ലെ സ്ര​വ സാ​ന്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്. പ​ത്ത​നം​തി​ട്ട കൂ​ടാ​തെ മ​ല​പ്പു​റം ജി​ല്ല​യി​ൽ നി​ന്നു​ള്ള സാ​ന്പി​ളു​ക​ളും പ​ബ്ലി​ക് ഹെ​ൽ​ത്ത് ലാ​ബി​ൽ പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. അ​വി​ടെ​യു​ണ്ടാ​യ ചി​ല സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ളാ​ണ് ഫ​ലം വൈ​കാ​ൻ കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു.സം​സ്ഥാ​ന​ത്ത് ഏ​റ്റ​വു​മ​ധി​കം പ​രി​ശോ​ധ​ന ന​ട​ന്നി​രു​ന്ന ജി​ല്ല​ക​ളി​ലൊ​ന്നാ​യി​രു​ന്നു പ​ത്ത​നം​തി​ട്ട. നേ​ര​ത്തെ ആ​ല​പ്പു​ഴ വൈ​റോ​ള​ജി ലാ​ബി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. അ​വി​ടെ​നി​ന്നും 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ച്ചി​രു​ന്നു. പ​ത്ത​നം​തി​ട്ട കോ​ഴ​ഞ്ചേ​രി​യി​ലെ പ​ബ്ലി​ക് ഹെ​ൽ​ത്ത്ലാ​ബി​ൽ ആ​ർ​ടി പി​സി​ആ​ർ പ​രി​ശോ​ധ​നാ സൗ​ക​ര്യം ന​ൽ​കു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​തേ​യു​ള്ളൂ. അ​ടു​ത്ത​യാ​ഴ്ച​യോ​ടെ ഇ​താ​രം​ഭി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. ഇ​ന്ന​ലെ 273 സാ​ന്പി​ളു​ക​ൾ കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. ഇ​തു​വ​രെ ജി​ല്ല​യി​ൽ നി​ന്നും 15040 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​ട്ടു​ള​ള​ത്. പ​രി​ശോ​ധ​നാ​ഫ​ലം വൈ​കു​ന്ന​തി​ലൂ​ടെ ക്വാ​റ​ന്‍റൈ​ൻ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​കു​ന്ന​വ​രെ പു​റ​ത്തേ​ക്കു വി​ടാ​തെ നോ​ക്കേ​ണ്ടി​വ​രും. ഇ​ന്ന​ലെ ജി​ല്ല​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച ത​ണ്ണി​ത്തോ​ട് സ്വ​ദേ​ശി ക്വാ​റ​ന്‍റൈ​ൻ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി​യ ആ​ളാ​ണ്. നി​രീ​ക്ഷ​ണ​ത്തി​ലി​രു​ന്ന​തി​ന്‍റെ അ​വ​സാ​ന​ദി​ന​ങ്ങ​ളി​ലാ​ണ് സ്ര​വം ശേ​ഖ​രി​ച്ച​ത്. ഫ​ലം വ​ന്ന​താ​ക​ട്ടെ ഇ​ന്ന​ലെ​യും.
ജി​ല്ല​യി​ൽ ഇ​തേ 290 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ജി​ല്ല​യി​ൽ ഇ​തേ​വ​രെ ഒ​രാ​ൾ മ​ര​ണ​മ​ട​ഞ്ഞി​ട്ടു​ണ്ട്. ആ​കെ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 104 ആ​ണ്. ചി​കി​ത്സ​യി​ലു​ള്ള 185 രോ​ഗി​ക​ളി​ൽ 177 പേ​ർ പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി, റാ​ന്നി, പ​ന്ത​ളം എ​ന്നി​വി​ട​ങ്ങ​ളി​ലെ കോ​വി​ഡ് ഒ​ന്നാം​നി​ര ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ലു​മാ​ണ്. അ​ഞ്ചു​പേ​ർ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും മൂ​ന്നു​പേ​ർ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലു​മാ​ണ്. ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ നി​ന്നു​മു​ള​ള ഒ​രാ​ൾ പ​ത്ത​നം​തി​ട്ട​യി​ൽ ചി​കി​ത്സ​യി​ൽ ഉ​ണ്ട്.
ആ​ശു​പ​ത്രി ഐ​സൊ​ലേ​ഷ​നി​ൽ 194 പേ​ർ
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് ബാ​ധി​ത​രും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​രു​മാ​യ 194 പേ​രാ​ണ് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ഐ​സൊ​ലേ​ഷ​നി​ലു​ള്ള​ത്. ഇ​ന്ന​ലെ പു​തു​താ​യി ഏ​ഴു​പേ​രെ​യാ​ണ് ഐ​സൊ​ലേ​ഷ​നി​ലെ​ത്തി​ച്ച​ത്.
പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ 78, കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ഒ​ന്പ​ത്, അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ മൂ​ന്ന്, റാ​ന്നി മേ​നാം​തോ​ട്ടം സി​എ​ഫ്എ​ൽ​ടി​സി​യി​ൽ 70, പ​ന്ത​ളം അ​ർ​ച്ച​ന സി​എ​ഫ്എ​ൽ​ടി​സി​യി​ൽ 30 എ​ന്നി​ങ്ങ​നെ​യാ​ണ് ഐ​സൊ​ലേ​ഷ​നി​ലു​ള്ള​വ​രു​ടെ എ​ണ്ണം.സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ആ​റു പേ​രാ​ണ് ഐ​സൊ​ലേ​ഷ​നി​ലു​ള്ള​ത്. 5474 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്.
വി​വി​ധ കേ​സു​ക​ളി​ൽ 112 സ​ന്പ​ർ​ക്ക​ക്കാ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ ഉ​ണ്ട്. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും തി​രി​ച്ചെ​ത്തി​യ 2647 പേ​രും വി​ദേ​ശ​ത്തു​നി​ന്നും തി​രി​ച്ചെ​ത്തി​യ 2715 പേ​രും നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. വി​ദേ​ശ​ത്തു​നി​ന്നും ഇ​ന്ന​ലെ തി​രി​ച്ചെ​ത്തി​യ 229 പേ​രും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മെ​ത്തി​യ 103 പേ​രും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.
137 കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലാ​യി 1417 പേ​ർ താ​മ​സി​ക്കു​ന്നു​ണ്ട്.