ലഭിക്കാൻ 1034 പരിശോധനാ ഫലങ്ങൾ
Monday, June 29, 2020 10:46 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ കോ​വി​ഡ് സ്ര​വ സാ​ന്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ൾ വീ​ണ്ടും വൈ​കു​ന്നു. 1034 ഫ​ല​ങ്ങ​ൾ ഇ​ന്ന​ലെ വൈ​കു​ന്നേ​രം​വ​രെ ല​ഭി​ക്കാ​നു​ണ്ട്.
ഇ​ന്ന​ലെ 244 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. ഇ​തു​വ​രെ ജി​ല്ല​യി​ൽ നി​ന്നും 14767 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ച​ത്.
13 പോ​സി​റ്റീ​വ് കേ​സു​ക​ൾ കൂ​ടാ​തെ ര​ണ്ടു സാ​ന്പി​ളു​ക​ൾ ഇ​ന്ന​ലെ നെ​ഗ​റ്റീ​വാ​യും റി​പ്പോ​ർ​ട്ട് ചെ​യ്തു.
തി​രു​വ​ന​ന്ത​പു​രം പ​ബ്ലി​ക് ഹെ​ൽ​ത്ത് ലാ​ബി​ലാ​ണ് പ​ത്ത​നം​തി​ട്ട​യി​ലെ സ്ര​വ പ​രി​ശോ​ധ​ന. നേ​ര​ത്തെ 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഫ​ലം ല​ഭി​ച്ചി​രു​ന്നു. ഇ​പ്പോ​ൾ അ​തു നീ​ളു​ക​യാ​ണ്.
ലാ​ബി​ലെ പ​രി​ശോ​ധ​നാ സം​വി​ധാ​ന​ങ്ങ​ളി​ൽ ചി​ല മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​ന്ന​തി​നാ​ലാ​ണ് ഫ​ലം വൈ​കു​ന്ന​തെ​ന്ന് പ​റ​യു​ന്നു.
ക്വാ​റ​ന്‍റൈ​ൻ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​രു​ടേ​തു​ൾ​പ്പെ​ടെ സ​ർ​വൈ​ല​ൻ​സ് പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി സ്ര​വം അ​യ​യ്ക്കു​ന്നു​ണ്ട്. ഇ​വ​യു​ടെ ഫ​ലം വൈ​കു​ന്ന​ത് പ്ര​ശ്ന​ങ്ങ​ൾ​ക്കി​ട​യാ​ക്കു​മെ​ന്ന് ആ​ശ​ങ്ക​യു​ണ്ട്. ഇ​ന്ന​ലെ ഇ​ത്ത​ര​ത്തി​ൽ ര​ണ്ടു ഫ​ല​ങ്ങ​ൾ പോ​സി​റ്റീ​വാ​യി ല​ഭി​ച്ചു.