ക​ള​ക്ട​റേ​റ്റ് പി​ക്ക​റ്റിം​ഗ് ഇ​ന്ന്
Wednesday, June 3, 2020 9:51 PM IST
പ​ത്ത​നം​തി​ട്ട: ഡി​സി​സി നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന് രാ​വി​ലെ 10ന് ​ക​ള​ക്ട​റേ​റ്റ് പി​ക്ക​റ്റ് ചെ​യ്യും. പ​മ്പാ ത്രി​വേ​ണി​യി​ല്‍ അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ​ല്‍ നീ​ക്കം ചെ​യ്യു​ന്ന​തി​ന് ഫോ​റ​സ്റ്റ് ക​ണ്‍​സ​ര്‍​വേ​ഷ​ന്‍ ആ​ക്ട് വ്യ​വ​സ്ഥ​ക​ള്‍ കാ​റ്റി​ല്‍​പ​റ​ത്തി ക​ണ്ണൂ​രി​ലെ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ത്തി​ന്റെ മ​റ​വി​ല്‍ ന​ട​ന്ന അ​ഴി​മ​തി അ​ന്വേ​ഷി​ക്കു​ക, അ​ഴി​മ​തി​ക്കു കൂ​ട്ടു​നി​ന്ന ജി​ല്ലാ ക​ള​ക്ട​റെ നീ​ക്കം​ചെ​യ്യു​ക, പാ​ടം ക​രി​പ്പാ​ന്‍ തോ​ട് മേ​ഖ​ല​ക​ളി​ല്‍ ന​ട​ന്ന വ​നം കൊ​ള്ള​യി​ല്‍ വ​നം​മ​ന്ത്രി​യു​ടെ​യും സ്ഥ​ലം എം​എ​ല്‍​എ​യു​ടെ​യും പ​ങ്ക് അ​ന്വേ​ഷി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് ക​ള​ക്ട​റേ​റ്റ് പി​ക്ക​റ്റിം​ഗെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ര്‍​ജ് അ​റി​യി​ച്ചു.

പ​മ്പ​യി​ലെ മ​ണ​ല്‍​നീ​ക്കം അ​ന്വേ​ഷി​ക്ക​ണം: ആ​ന്‍റോ ആ​ന്‍റ​ണി

പ​ത്ത​നം​തി​ട്ട: പ​മ്പാ ത്രി​വേ​ണി​യി​ല്‍ നി​ന്ന് മ​ണ​ല്‍ നീ​ക്കം ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ര്‍​ക്കാ​ര്‍ പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വു സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി എം​പി ആ​വ​ശ്യ​പ്പെ​ട്ടു. നി​ല​വി​ലു​ള്ള നി​യ​മ​ങ്ങ​ള്‍ കാ​റ്റി​ല്‍​പ​റ​ത്തി​യാ​ണ് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി​യ​തെ​ന്നും വ​നം​വ​കു​പ്പി​നെ നോ​ക്കു​കു​ത്തി​യാ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്നും ആ​ന്‍റോ ആ​രോ​പി​ച്ചു.