അ​ന​ധി​കൃ​ത പ​ച്ച​മ​ണ്ണ് കടത്ത്: മൂന്ന് ടിപ്പറുകൾ പിടിയിൽ
Wednesday, June 3, 2020 9:51 PM IST
പ​ത്ത​നം​തി​ട്ട: ഷാ​ഡോ പോ​ലീ​സി​ന്‍റെ മി​ന്ന​ല്‍​പ​രി​ശോ​ധ​ന​യി​ല്‍ ഏ​നാ​ത്ത് ആ​ന​മു​ക്കി​ല്‍ സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ വ​സ്തു​വി​ല്‍ നി​ന്നും മ​തി​യാ​യ അ​നു​മ​തി​പ​ത്ര​മി​ല്ലാ​തെ പ​ച്ച​മ​ണ്ണ് ഖ​ന​നം ചെ​യ്ത​തി​നും ക​ട​ത്തി​യ​തി​നും ഒ​രു ജെ​സിബിയും മൂ​ന്നു ടി​പ്പ​റു​ക​ളും പി​ടി​ച്ചെ​ടു​ത്തു. ജി​ല്ലാ​പോ​ലീ​സ് മേ​ധാ​വി​ക്ക് കി​ട്ടി​യ ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ര്‍​ന്ന് ജി​ല്ലാ സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ആ​ര്‍. ജോ​സി​ന്‍റെ നി​ര്‍​ദ്ദേ​ശാ​നു​സ​ര​ണ​മാ​യി​രു​ന്നു പ​രി​ശോ​ധ​ന. ര​ണ്ടു ടി​പ്പ​റു​ക​ളി​ല്‍ പൂ​ര്‍​ണ​മാ​യും മൂ​ന്നാ​മ​ത്തേ​തി​ല്‍ മ​ണ്ണ് നി​റ​ക്ക​വെ​യു​മാ​ണ് ഷാ​ഡോ പോ​ലീ​സ് വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്ത് തു​ട​ര്‍​ന​ട​പ​ടി​ക​ള്‍​ക്കാ​യി ഏ​നാ​ത്ത് പോ​ലീ​സി​നു കൈമാറി