ജ​ന​റ​ൽ ആ​ശു​പ​ത്രി കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്രം
Wednesday, June 3, 2020 9:51 PM IST
പ​ത്ത​നം​തി​ട്ട: ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് മാ​ത്ര​മു​ള്ള ചി​കി​ത്സാ കേ​ന്ദ്ര​മാ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ വീ​ണ്ടും പ്ര​ഖ്യാ​പി​ച്ചു. കോ​വി​ഡ് ചി​കി​ത്സ കൂ​ടാ​തെ ഇ​ന്നു മു​ത​ൽ അ​ത്യാ​ഹി​തം, നെ​ഞ്ച് വേ​ദ​ന​യ്ക്കു​ള്ള കാ​ത്ത് ലാ​ബ്, ഡ​യാ​ലി​സി​സ് വി​ഭാ​ഗ​ങ്ങ​ൾ മാ​ത്ര​മാ​ണ് ഉ​ണ്ടാ​കു​ക​യെ​ന്ന് സൂ​പ്ര​ണ്ട് ഇ​ൻ ചാ​ർ​ജ് ഡോ. ​സാ​ജ​ൻ മാ​ത്യൂ​സ് അ​റി​യി​ച്ചു. സ​ർ​ജ​റി കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് മാ​ത്ര​മാ​യും പ​രി​മി​ത​പ്പെ​ടു​ത്തി. സ്പെ​ഷാ​റ്റി വി​ഭാ​ഗ​ങ്ങ​ളു​ടെ ഡോ​ക്ട​ർ​മാ​രെ ടെ​ലി​മെ​ഡി​സി​നി​ലൂ​ടെ രാ​വി​ലെ 8.30 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ ബ​ന്ധ​പ്പെ​ടാം.

ശ്രാ​ദ്ധ​പ്പെ​രു​ന്നാ​ൾ ഇ​ന്ന്

തി​രു​വ​ല്ല: മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ തി​രു​വ​ല്ല രൂ​പ​ത​യു​ടെ മു​ൻ അ​ധ്യ​ക്ഷ​ൻ ഗീ​വ​ർ​ഗീ​സ് മാ​ർ തി​മോ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ ഒ​ന്നാം ശ്രാ​ദ്ധ പെ​രു​ന്നാ​ൾ ഇ​ന്ന് രാ​വി​ലെ 6.30 ന് ​പ്ര​ഭാ​ത പ്രാ​ർ​ഥ​ന​യോ​ടെ തി​രു​വ​ല്ല സെ​ന്‍റ് ജോ​ൺ​സ് ക​ത്തീ​ഡ്ര​ലി​ൽ ന​ട​ക്കും. പ്ര​ഭാ​ത പ്രാ​ർ​ഥ​ന​യെ തു​ട​ർ​ന്ന് ആ​ർ​ച്ച് ബി​ഷ​പ്പ് ഡോ.​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. ക​ബ​റി​ങ്ക​ൽ ധൂ​പ​പ്രാ​ർ​ഥ​ന​യും ഉ​ണ്ടാ​യി​രി​ക്കും. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​യി​രി​ക്കും ശു​ശ്രൂ​ഷ​ക​ളു​ടെ ക്ര​മീ​ക​ര​ണം.