ഓ​ണ്‍​ലൈ​നാ​യി കൂ​ട്ടു​കാ​രെ പ​രി​ച​യ​പ്പെ​ട്ട് കീ​ഴ്‌വായ്പൂ​രി​ലെ കു​ട്ടി​ക​ള്‍ ഒ​ന്നാം ക്ലാ​സി​ലേ​ക്ക്
Tuesday, June 2, 2020 10:04 PM IST
മ​ല്ല​പ്പ​ള്ളി: ‌വി​ദ്യാ​ല​യം വീ​ട്ടി​ലേ​ക്കെ​ത്തു​ന്ന അ​നു​ഭ​വ​ത്തി​ലാ​ണ് കീഴ്‌വാ​യ്പൂ​ര്‍ ഗ​വ​ൺ​മെ​ന്‍റ് വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​ക​ള്‍. സ്‌​കൂ​ളി​ല്‍ ഒ​ന്നാം ക്ലാ​സി​ല്‍ പ്ര​വേ​ശ​നം നേ​ടി​യ കു​ട്ടി​ക​ളെ വീ​ട്ടി​ലെ​ത്തി മ​ധു​രം ന​ല്‍​കി ക​ഴി​ഞ്ഞ ആ​ഴ്ച ത​ന്നെ അ​ധ്യാ​പ​ക​ര്‍ അ​ക്ഷ​ര​ലോ​ക​ത്തേ​ക്ക് ആ​ന​യി​ച്ചു. സ്‌​കൂ​ളി​ല്‍ പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ വീ​ട്ടി​ലെ​ത്തി​യ അ​ധ്യാ​പ​ക​ര്‍ കു​ട്ടി​ക​ളെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന വീ​ഡി​യോ​ക​ള്‍ ത​യാ​റാ​ക്കി.

ഓ​ണ്‍​ലൈ​ന്‍ ക്ലാ​സ് ആ​രം​ഭി​ച്ച ദി​വ​സം ഈ ​വീ​ഡി​യോ​ക​ള്‍ സ്‌​കൂ​ള്‍ മൊ​ബൈ​ല്‍ ഗ്രൂ​പ്പി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ച​തോ​ടെ സ്‌​കൂ​ളി​ലെ​ത്താ​തെ ത​ന്നെ പു​തി​യ കൂ​ട്ടു​കാ​രെ പ​ര​സ്പ​രം പ​രി​ച​യ​പ്പെ​ടാ​ന്‍ കു​ട്ടി​ക​ള്‍​ക്കാ​യി.​ കു​ട്ടി​ക​ള്‍​ക്ക് ബാ​ല​മാ​സി​ക​ക​ളും ചി​ത്ര​ക​ഥ​ക​ളും ചാ​യ​പ്പെ​ന്‍​സി​ലു​ക​ളും അ​ധ്യാ​പ​ക​ര്‍ സ​മ്മാ​നി​ച്ചു. മേ​യ് ആ​ദ്യ​വാ​രം ത​ന്നെ സ്‌​കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ പ​ഠ​നം തു​ട​ങ്ങി​യി​രു​ന്നു.

ഹെ​ഡ്മി​സ്ട്ര​സ് കെ. ​ആ​ര്‍. സ​ര​സ​മ്മ, അ​ധ്യാ​പ​ക​രാ​യ ജെ​സ്‌​ലെ​റ്റ് സേ​വി​യ​ര്‍, ഡോ. ​മേ​ഴ്സി ഷെ​റി​ന്‍, പ്രി​യ അ​ന്നാ കോ​ശി, വി​ദ്യാ​ര്‍​ഥി ന​വ​നീ​ത് കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് വീ​ഡി​യോ ഒ​രു​ക്കി പു​തി​യ അ​ധ്യ​യ​ന വ​ര്‍​ഷ​ത്തേ​ക്ക് കു​ട്ടി​ക​ളെ സ്വാ​ഗ​തം ചെ​യ്ത​ത്.