ഓ​ണ്‍​ലൈ​ൻ ക്ലാ​സ് തു​ട​ങ്ങി​യി​ട്ടും അ​ധ്യാ​പ​ക​ർ​ക്ക് കോ​വി​ഡ് ഡ്യൂ​ട്ടി​യി​ൽ നി​ന്നു മോ​ച​ന​മാ​യി​ല്ല
Tuesday, June 2, 2020 10:04 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളു​ടെ ചു​മ​ത​ല​യി​ൽ നി​ന്ന് അ​ധ്യാ​പ​ക​ർ​ക്കും ഇ​ത​ര ജീ​വ​ന​ക്കാ​ർ​ക്കും മോ​ച​ന​മാ​യി​ല്ല.
അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ത​സ്തി​ക​യി​ൽ അ​ധ്യാ​പ​ക​രെ കോ​വി​ഡ് കെ​യ​ർ കേ​ന്ദ്ര​ങ്ങ​ളു​ടെ ചു​മ​ത​ല ന​ൽ​കി​യി​ട്ട് ഒ​രു​മാ​സ​ത്തോ​ള​മാ​യി. 14 ദി​വ​സം ഡ്യൂ​ട്ടി​യെ​ന്ന പേ​രി​ലാ​ണ് പ​ല​രെ​യും നി​യ​മി​ച്ച​ത്. രാ​പ​ക​ലി​ല്ലാ​തെ അ​ധ്യാ​പ​ക​ർ​ക്ക് ജോ​ലി ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ൽ ഓ​ണ്‍​ലൈ​ൻ പ​ഠ​നം ആ​രം​ഭി​ച്ച​തോ​ടെ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട തി​ര​ക്കും അ​ധ്യാ​പ​ക​ർ​ക്കു​ണ്ട്.
സ്കൂ​ളു​ക​ളി​ൽ പോ​കേ​ണ്ട​തി​ല്ലെ​ന്നും ത​ങ്ങ​ളു​ടെ ചു​മ​ത​ല​യി​ലു​ള്ള ക്ലാ​സി​ന്‍റെ പ​ഠ​നം ഓ​ണ്‍​ലൈ​നി​ൽ ക​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ കു​ട്ടി​ക​ളു​ടെ സം​ശ​യ​ങ്ങ​ൾ ദൂ​രീ​ക​രി​ച്ചു ന​ൽ​കാ​നാ​കൂ​വെ​ന്ന് അ​ധ്യാ​പ​ക​ർ പ​റ​യു​ന്നു.
ഓ​രോ ക്ലാ​സി​ലും പ​ങ്കെ​ടു​ക്കു​ന്ന കു​ട്ടി​ക​ളു​ടെ വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തു​ക​യും ഇ​ത് സ്കൂ​ൾ മേ​ല​ധി​കാ​രി​ക്കും ബി​ആ​ർ​സി​ക്കു​മൊ​ക്കെ കൈ​മാ​റേ​ണ്ട​തു​മു​ണ്ട്. കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ളെ ഉ​ൾ​പ്പെ​ടു​ത്തി വാ​ട്ട്സ്ആ​പ്പ് ഗ്രൂ​പ്പ് രൂ​പീ​ക​രി​ച്ച് പ​ഠ​ന​ത്തി​നു മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​തും അ​ധ്യാ​പ​ക​രു​മാ​ണ്. പ​തി​വു​രീ​തി​യി​ൽ നി​ന്നു വ്യ​ത്യ​സ്ത​മാ​യ പ​ഠ​ന​രീ​തി​യോ​ട് കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും ഒ​രേ​പോ​ലെ താ​ദാ​ത്മ്യ​പ്പെ​ട്ടു​വ​രു​ന്ന​തേ​യു​ള്ളൂ.
ഇ​തി​നി​ടെ​യാ​ണ് കോ​വി​ഡ് കെ​യ​ർ കേ​ന്ദ്ര​ങ്ങ​ളു​ടെ ചു​മ​ത​ല​യും അ​ധ്യാ​പ​ക​രി​ൽ തു​ട​രു​ന്ന​ത്. ചി​ല കേ​ന്ദ്ര​ങ്ങ​ളി​ൽ താ​മ​സി​ച്ച​വ​രി​ൽ പോ​സി​റ്റീ​വ് ഫ​ലം കൂ​ടി വ​ന്ന​തോ​ടെ പ​ല​യി​ട​ത്തും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രും ഇ​ല്ലാ​താ​യി. ഇ​തോ​ടെ ജോ​ലി​ഭാ​രം ഇ​ര​ട്ടി​ച്ചു.
മു​റി​ക​ളി​ൽ ഭ​ക്ഷ​ണം അ​ട​ക്ക​മു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കേ​ണ്ട​ത് അ​ധ്യാ​പ​ക​രു​ടെ ചു​മ​ത​ല​യാ​യി.
സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളൊ​ന്നും ഇ​വ​ർ​ക്കു ന​ൽ​കി​യി​ട്ടു​മി​ല്ല. പെ​യ്ഡ് സെ​ന്‍റ​റു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രി​ൽ നി​ന്ന് പ​ണം പി​രി​ക്കേ​ണ്ട​തും അ​ധ്യാ​പ​ക​രാ​ണ്. ഇ​ത്ത​രം അ​ധി​ക ജോ​ലി​ക​ൾ ത​ർ​ക്ക​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കു​ന്നു. ചു​മ​ത​ല​യി​ലു​ള്ള അ​ധ്യാ​പ​ക​രി​ൽ ചി​ല​ർ​ക്ക് സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ച്ചെ​ങ്കി​ലും ചു​മ​ത​ല​യേ​റ്റെ​ടു​ക്കാ​നും ക​ഴി​യാ​ത്ത സ്ഥി​തി​യു​ണ്ട്.
അ​ധ്യാ​പ​ക​രെ പൂ​ർ​ണ​മാ​യി കോ​വി​ഡ് കെ​യ​ർ കേ​ന്ദ്ര​ത്തി​ന്‍റെ ചു​മ​ത​ല​യി​ൽ നി​ന്ന് അ​ധ്യാ​പ​ക​രെ അ​ടി​യ​ന്ത​ര​മാ​യി ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് കെ​പി​എ​സ്ടി​എ ജി​ല്ലാ പ്സി​ഡ​ന്‍റ് വി.​എ​ൻ. സ​ദാ​ശി​വ​ൻ​പി​ള്ള, സെ​ക്ര​ട്ട​റി വി.​ജി. കി​ഷോ​ർ, ട്ര​ഷ​റാ​ർ വ​ർ​ഗീ​സ് ജോ​സ​ഫ് എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.