‌കാ​ഞ്ഞി​ര​പ്പ​ള്ളി​ രൂ​പ​ത​യു​ടെ ‘ഹൃ​ദ​യ​രാ​ഗം’ വൈ​റ​ലാ​കു​ന്നു‌
Monday, June 1, 2020 9:50 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യു​ടെ ഗാ​യ​സം​ഘം ആ​ല​പി​ച്ച ഹൃ​ദ​യ​രാ​ഗം വൈ​റ​ലാ​കു​ന്നു. കു​ട്ടി​ക​ൾ മു​ത​ൽ വൈ​ദി​ക​ർ വ​രെ 24 ഗാ​യ​ക​ർ പാ​ട്ടു​ച​ങ്ങ​ല​യി​ൽ ക​ണ്ണി​ക​ളാ​കു​ന്നു. രാ​ജ്യ​ത്തി​നു പു​റ​ത്തു​ള്ള കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താം​ഗ​ങ്ങ​ളും ഇ​തി​ൽ പ​ങ്കാ​ളി​ക​ളാ​യി. 1991ൽ ​ഇ​റ​ങ്ങി​യ അ​മ​രം എ​ന്ന സി​നി​മ​യി​ലെ ’ഹൃ​ദ​യ​രാ​ഗ ത​ന്ത്രി മീ​ട്ടി...’ എ​ന്നു തു​ട​ങ്ങു​ന്ന ഗാ​ന​മാ​ണ് ലോ​ക്ക്ഡൗ​ണി​ൽ ത​ങ്ങ​ളു​ടെ വീ​ടു​ക​ളി​ലി​രു​ന്ന് ഓ​രോ​രു​ത്ത​രും ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്. വി​ശ്വാ​സ​പ​രി​ശീ​ല​ന ഡ​യ​റ​ക്ട​ർ ഫാ. ​അ​ഗ​സ്റ്റി​ൻ പു​തു​പ്പ​റ​ന്പി​ലാ​ണ് ഹൃ​ദ​യ​രാ​ഗ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്. ജി​ക്സ​ണ്‍ ജോ​സ് ശ​ബ്ദ​മി​ശ്ര​ണ​വും ജെ​സ്ബി​ൻ ഏ​ർ​ത്ത​യി​ൽ ചി​ത്ര​സം​യോ​ജ​ന​വും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്നു. കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യു​ടെ സോ​ഷ്യ​ൽ മീ​ഡി​യ അ​പ്പോ​സ്ത​ലേ​റ്റ് ത​യാ​റാ​ക്കി​യ വീ​ഡി​യോ ഇ​പ്പോ​ൾ യൂ​ട്യൂ​ബി​ൽ ത​രം​ഗ​മാ​യി മാ​റി​ക്ക​ഴി​ഞ്ഞു. സ്പെ​യി​നി​ൽ ശു​ശ്രൂ​ഷ ചെ​യ്യു​ന്ന ഫാ. ​ജോ​ർ​ജ് പു​തു​പ്പ​റ​ന്പി​ൽ, കൊ​ല്ല​മു​ള സെ​ന്‍റ് മ​രി​യ ഗൊ​രേ​ത്തി ഇ​ട​വ​ക വി​കാ​രി ഫാ. ​സോ​ണി മ​ണ​ക്കാ​ട്ട്, ഫാ. ​ഡെ​ന്നോ മ​ര​ങ്ങാ​ട്ട് എ​ന്നി​വ​രു​ൾ​പ്പെ​ടെ ഗാ​യ​ക​സം​ഘ​ത്തി​ലു​ണ്ട്. കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യു​ടെ സോ​ഷ്യ​ൽ മീ​ഡി​യ അ​പ്പോ​സ്ത​ലേ​റ്റ് ത​യാ​റാ​ക്കി​യ വീ​ഡി​യോ ഇ​പ്പോ​ൾ യൂ​ട്യൂ​ബി​ൽ ത​രം​ഗ​മാ​യി മാ​റി​ക്ക​ഴി​ഞ്ഞു.