കു​ടും​ബ​ശ്രീ അ​മ​ര​പ്പ​യ​ര്‍ കൃ​ഷി തു​ട​ങ്ങി
Sunday, May 31, 2020 9:50 PM IST
പ​ത്ത​നം​തി​ട്ട: കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യി​ലെ 19-ാം വാ​ര്‍​ഡി​ലെ സൗ​ഭാ​ഗ്യ ജെ​എ​ല്‍​ജി ഗ്രൂ​പ്പ് കാ​ര്‍​ഷി​ക പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​മ​ര​പ്പ​യ​ര്‍ കൃ​ഷി തു​ട​ങ്ങി. കു​ടു​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കെ. ​വി​ധു അ​മ​ര​പ്പ​യ​ര്‍ തൈ​ക​ള്‍ ന​ട്ട് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ അം​ബി​ക ദേ​വി, ബ്ലോ​ക്ക് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഋ​ഷി സു​രേ​ഷ്, സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ മോ​നി വ​ര്‍​ഗീ​സ്, ജെ​എ​ല്‍​ജി അം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ‌

ജ​ന​ജാ​ഗ്ര​ത സ​മി​തി രൂ​പീ​ക​രി​ച്ചു ‌

കൊ​ടു​മ​ണ്‍: കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​യ കൊ​ടു​മ​ണ്ണി​ല്‍ ക​ര്‍​ഷ​ക​രു​ടെ നി​ര​ന്ത​ര​മാ​യ ആ​വ​ശ്യം പ​രി​ഗ​ണി​ച്ച് ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ മു​ന്‍​കൈ​യെ​ടു​ത്ത് ജ​ന​ജാ​ഗ്ര​ത സ​മി​തി രൂ​പീ​ക​രി​ച്ചു. വാ​ര്‍​ഡ് അ​ടി​സ്ഥാ​ന​ത്തി​ല്‍ യോ​ഗം ചേ​ര്‍​ന്ന് പ​ന്നി​ക​ള്‍ കി​ട​ക്കു​ന്ന സ്ഥ​ലം മ​ന​സി​ലാ​ക്കാ​നും കാ​ടു​ക​ള്‍ വെ​ട്ടി തെ​ളി​ക്കാ​നും തീ​രു​മാ​നി​ച്ചു. ‌ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കു​ഞ്ഞ​ന്നാ​മ്മ കു​ഞ്ഞി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗം ചി​റ്റ​യംഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ര്‍ സ​ലീം ജോ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​ആ​ര്‍. എ​സ് ഉ​ണ്ണി​ത്താ​ന്‍, ഐ​ക്കാ​ട് ഉ​ദ​യ​കു​മാ​ര്‍, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ബി​ന്ദു, കൃ​ഷി ഓ​ഫീ​സ​ര്‍ ആ​ദി​ല എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.‌