ക്വാ​റ​ന്‍റൈ​നീ​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ വീ​ടി​നു നേ​രെ ആ​ക്ര​മ​ണം
Sunday, May 31, 2020 9:50 PM IST
യു​വാ​വ് അ​റ​സ്റ്റി​ല്‍ ‌

റാ​ന്നി: മ​ധ്യ​പ്ര​ദേ​ശി​ല്‍ നി​ന്നു​മെ​ത്തി വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞ​വ​രു​ടെ വീ​ടി​നു നേ​രെ ആ​ക്ര​മ​ണം. അ​യ​ല്‍​വാ​സി അ​റ​സ്റ്റി​ല്‍. ‌ റാ​ന്നി ഈ​ട്ടി​ച്ചു​വ​ട് ചി​റ​യ്ക്ക​ല്‍​പ​ടി കു​ന്നും​പു​റ​ത്ത് കെ. ​എം ജോ​സ​ഫി​ന്‍റെ വീ​ടി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ല്‍ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ മി​നി ജോ​സ​ഫി​ന് പ​രി​ക്കേ​റ്റു. ഹൃ​ദ്രോ​ഗി​യാ​യ ജോ​സ​ഫ് ഇ​ന്‍​ഡോ​റി​ല്‍ ഗ്രേ​റ്റ​ര്‍ കൈ​ലാ​സ് ആ​ശു​പ​ത്രി​യി​ല്‍ തു​ട​ര്‍ ചി​കി​ത്സ​യ്ക്കു​പോ​യി മ​ട​ങ്ങാ​ന്‍ നേ​ര​മാ​ണ് ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​ത്. ഇ​ന്‍​ഡോ​റി​ല്‍ കു​ടു​ങ്ങി​യ ജോ​സ​ഫും കു​ടും​ബ​വും ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. സ്ഥ​ലം എം​പി​യു​ടെ സ​ഹാ​യ​ത്തോ​ടെ മ​ല​യാ​ളി സ​മാ​ജം ഏ​ര്‍​പ്പെ​ടു​ത്തി​യ ബ​സി​ലാ​ണ് ഇ​വ​രെ​ത്തി​യ​ത്. ‌

ശ​നി​യാ​ഴ്ച രാ​ത്രി 12ഓ​ടെ​യാ​ണ് വീ​ടി​നു നേ​രെ ക​ല്ലേ​റു​ണ്ടാ​യ​ത്. ജ​ന​ല്‍​ച്ചി​ല്ലു​ക​ള്‍ ത​ക​ര്‍​ന്നു. ക​ല്ല് മി​നി​യു​ടെ കാ​ലി​ല്‍ പ​തി​ച്ചാ​ണ് പ​രി​ക്ക്. ശ​ബ്ദം കേ​ട്ട് അ​യ​ല്‍​വാ​സി​ക​ള്‍ ഉ​ണ​ര്‍​ന്ന​തോ​ടെ​യാ​ണ് അ​ക്ര​മി​ക​ള്‍ ഓ​ടി ര​ക്ഷ​പെ​ട്ട​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജോ​സ​ഫി​ന്‍റെ അ​യ​ല്‍​വാ​സി കൂ​ടി​യാ​യ പെ​ല്ലേ​ലി​ക്കാ​ലാ​യി​ല്‍ ഫെ​ബി​ന്‍ ജോ​ര്‍​ജി​നെ (23) റാ​ന്നി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.