ബീ​ഹാ​റി​ലേ​ക്ക് മ​ട​ങ്ങി​യ​ത് 1194 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍
Sunday, May 31, 2020 9:50 PM IST
പ​ത്ത​നം​തി​ട്ട: ആ​ല​പ്പു​ഴ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ നി​ന്നും ബീ​ഹാ​റി​ലേ​ക്ക് പു​റ​പ്പെ​ട്ട സ്‌​പെ​ഷ​ല്‍ ട്രെ​യി​നു​ക​ളി​ല്‍ സ്വ​ദേ​ശ​ത്തേ​ക്ക് മ​ട​ങ്ങി​യ​ത് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ നി​ന്നു​ള്ള 1194 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍.

ആ​ല​പ്പു​ഴ​യി​ല്‍ നി​ന്നും ശ​നി​യാ​ഴ്ച രാ​ത്രി 10ന് ​പു​റ​പ്പെ​ട്ട ട്രെ​യി​നി​ല്‍ 246 ഉം ​തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നും ആ​ല​പ്പു​ഴ വ​ഴി ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ 2.30ന് ​പു​റ​പ്പെ​ട്ട ട്രെ​യി​നി​ല്‍ 948 ഉം ​പേ​രാ​ണ് മ​ട​ങ്ങി​യ​ത്.

കോ​ഴ​ഞ്ചേ​രി, മ​ല്ല​പ്പ​ള്ളി, തി​രു​വ​ല്ല താ​ലൂ​ക്കു​ക​ളി​ല്‍ നി​ന്നു​ള്ള അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളാ​ണ് ര​ണ്ടു ട്രെ​യി​നു​ക​ളി​ലാ​യി പു​റ​പ്പെ​ട്ട​ത്.

ശ​നി​യാ​ഴ്ച്ച ഉ​ച്ച​യ്ക്ക് തി​രു​വ​ല്ല​യി​ല്‍ നി​ന്നും ബീ​ഹാ​റി​ലേ​ക്ക് പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന സ്പെ​ഷ​ല്‍ ട്രെ​യി​ന്‍ റ​ദ്ദാ​ക്കി​യ​തി​നെ തു​ട​ര്‍​ന്ന് തൊ​ഴി​ലാ​ളി​ക​ള്‍ പ​ത്ത​നം​തി​ട്ട, പു​ല്ലാ​ട്, ഏ​നാ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ര​ത്തു​ക​ളി​ലി​റ​ങ്ങി പ്ര​തി​ഷേ​ധി​ച്ചു. വി​ഷ​യ​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട്ട് ആ​ല​പ്പു​ഴ​യി​ല്‍ നി​ന്നും പു​റ​പ്പെ​ട്ട ട്രെ​യി​നു​ക​ളി​ല്‍ പ​ത്ത​നം​തി​ട്ട​യി​ലെ തൊ​ഴി​ലാ​ളി​ക​ള്‍​ക്കു കൂ​ടി യാ​ത്രാ സൗ​ക​ര്യം ഒ​രു​ക്കു​ക​യാ​യി​രു​ന്നു. ‌

മൂ​ന്നു താ​ലൂ​ക്കി​ലേ​യും വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്നും 40 കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ളി​ലാ​യി​ട്ടാ​ണ് ഇ​വ​രെ ആ​ല​പ്പു​ഴ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ എ​ത്തി​ച്ച​ത്. തി​രു​വ​ല്ല​യി​ല്‍ നി​ന്നും 12 ബ​സു​ക​ളി​ലാ​യി 332 ഉം ​കോ​ഴ​ഞ്ചേ​രി​യി​ല്‍ നി​ന്ന് 15 ബ​സു​ക​ളി​ലാ​യി 433 ഉം ​മ​ല്ല​പ്പ​ള്ളി​യി​ല്‍ നി​ന്ന് 13 ബ​സു​ക​ളി​ലാ​യി 429 പേ​രു​മാ​ണ് ജി​ല്ല​യി​ല്‍ നി​ന്നും ആ​ല​പ്പു​ഴ സ്റ്റേ​ഷ​നി​ല്‍ എ​ത്തി​യ​ത്. ‌