ആ​ശു​പ​ത്രി ഐ​സൊ​ലേ​ഷ​നി​ൽ 62 പേ​ർ, നി​രീ​ക്ഷ​ണ​ത്തി​ൽ 4147 ആ​ളു​ക​ൾ
Saturday, May 30, 2020 10:33 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി 62 പേ​ർ ഐ​സൊ​ലേ​ഷ​നി​ൽ.ജ​ന​റ​ൽ ആ​ശു​പ​ത്രി പ​ത്ത​നം​തി​ട്ട​യി​ൽ 24 പേ​രും ജി​ല്ലാ ആ​ശു​പ​ത്രി കോ​ഴ​ഞ്ചേ​രി​യി​ൽ ഒ​ന്പ​തു പേ​രും ജ​ന​റ​ൽ ആ​ശു​പ​ത്രി അ​ടൂ​രി​ൽ ഏ​ഴു പേ​രും സി​എ​ഫ്എ​ൽ​ടി​സി റാ​ന്നി മേ​നാം​തോ​ട്ടം ആ​ശു​പ​ത്രി​യി​ൽ മൂ​ന്നു പേ​രും ഐ​സൊ​ലേ​ഷ​നി​ലു​ണ്ട്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ 19 പേ​രാ​ണ് ഐ​സൊ​ലേ​ഷ​നി​ലു​ള്ള​ത്്. ഇ​ന്ന് പു​തു​താ​യി ആ​റു പേ​രെ ഐ​സൊ​ലേ​ഷ​നി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ജി​ല്ല​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട​വ​രു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ 25 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.

ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും തി​രി​ച്ചെ​ത്തി​യ 3435 പേ​രും വി​ദേ​ശ​ത്തു​നി​ന്നും തി​രി​ച്ചെ​ത്തി​യ 687 പേ​രും നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. വി​ദേ​ശ​ത്തു​നി​ന്നും തി​രി​ച്ചെ​ത്തി​യ 65 പേ​രും, ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും ഇ​ന്ന​ലെ തി​രി​കെ​യെ​ത്തി​യ 213 പേ​രും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. 4147 പേ​രാ​ണ് ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ജി​ല്ല​യി​ൽ 110 കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ൾ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​വ​യി​ൽ 1087 പേ​രെ താ​മ​സി​പ്പി​ച്ചി​ട്ടു​ണ്ട്.ഇ​ന്ന​ലെ 285 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ഇ​തു​വ​രെ ജി​ല്ല​യി​ൽ നി​ന്നും 7932 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​ട്ടു​ള​ള​ത്. ഇ​ന്ന​ലെ 146 സാ​ന്പി​ളു​ക​ൾ നെ​ഗ​റ്റീ​വാ​യി റി​പ്പോ​ർ​ട്ട് ചെ​യ്തു. 541 സാ​ന്പി​ളു​ക​ളു​ടെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്