ട്രെ​യി​ൻ റ​ദ്ദാ​ക്കി; അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ തെ​രു​വി​ലി​റ​ങ്ങി; പോ​ലീ​സ് വി​ര​ട്ടി​യോ​ടി​ച്ചു
Saturday, May 30, 2020 10:33 PM IST
പ​ത്ത​നം​തി​ട്ട: ട്രെ​യി​ൻ റ​ദ്ദാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് നാ​ട്ടി​ലേ​ക്ക് പോ​കാ​ൻ ക​ഴി​യാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് റോ​ഡ് ഉ​പ​രോ​ധി​ച്ച അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ പോ​ലീ​സ് ലാ​ത്തി വീ​ശി ഓ​ടി​ച്ചു. പ​ത്ത​നം​തി​ട്ട ക​ണ്ണ​ങ്ക​ര, ഏ​നാ​ത്ത്, പു​ല്ലാ​ട്, കോ​ഴ​ഞ്ചേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ പ്ര​തി​ഷേ​ധി​ച്ച​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം തി​രു​വ​ല്ല​യി​ൽ നി​ന്ന് പാ​റ്റ്ന​യി​ലേ​ക്ക് ശ്ര​മി​ക് ട്രെ​യി​ൻ ഉ​ണ്ടാ​കു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ രാ​വി​ലെ ട്രെ​യി​ൻ റ​ദ്ദാ​ക്കി തീ​രു​മാ​നം വ​ന്നു. ട്രെ​യി​നി​ൽ പോ​കു​ന്ന​തി​നാ​യി ജി​ല്ല​യി​ലെ വി​വി​ധ താ​ലൂ​ക്കു​ക​ളി​ൽനി​ന്ന് ബിഹാ​റി​ലേ​ക്കു പോ​കേ​ണ്ട​വ​ർ നി​ശ്ചി​ത സ്ഥ​ല​ങ്ങ​ളി​ൽ എ​ത്താ​ൻ നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഇ​ത്ത​ര​ത്തി​ൽ എ​ത്തി​യ​വ​രാ​ണ് ട്രെ​യി​ൻ റ​ദ്ദാ​ക്കി​യ​ത​റി​ഞ്ഞ് പ്ര​തി​ഷേ​ധി​ച്ച​ത്. ക​ണ്ണ​ങ്ക​ര​യി​ൽ ഇ​ന്ന​ലെ ഉ​ച്ച​യ്ക്കാ​യി​രു​ന്നു സം​ഭ​വം. രാ​വി​ലെ 10 ഓ​ടെ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ വാ​ട​ക മു​റി​ക​ൾ പൂ​ട്ടി ബാ​ഗു​ക​ളു​മാ​യി പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു.

നാ​ട്ടി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന വി​വ​രം പ​ല​രും വീ​ടു​ക​ളി​ലേ​ക്ക് വി​ളി​ച്ച് പ​റ​ഞ്ഞി​രു​ന്നു. ക​ണ്ണ​ങ്ക​ര​യി​ൽ ഒ​ത്തു​കൂ​ടി ബ​സു​ക​ളി​ൽ തി​രു​വ​ല്ല​യി​ലേ​ക്ക് പോ​കാ​ൻ കാ​ത്തുനി​ന്ന​വ​രോ​ട് ട്രെ​യി​ൻ റ​ദ്ദാ​ക്കി​യ വി​വ​രം ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. ഇ​തേത്തു​ട​ർ​ന്ന് വി​ഷ​മ​ത്തി​ലാ​യ തൊ​ഴി​ലാ​ളി​ക​ൾ റോ​ഡ് ഉ​പ​രോ​ധി​ച്ചു. ഒ​രു മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. തി​രി​കെ മു​റി​യി​ലേ​ക്ക് പോ​കാ​ൻ പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും കെ​ട്ടി​ട ഉ​ട​മ​ക​ൾ തി​രി​കെ മു​റി​യി​ൽ ക​യ​റ്റി​ല്ലെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു.

റോ​ഡി​ൽനി​ന്നും ഇ​വ​ർ മാ​റാ​തെ വ​ന്ന​തോ​ടെ പോ​ലീ​സ് ലാ​ത്തി വീ​ശി. അ​ടി​കൊ​ണ്ട തൊ​ഴി​ലാ​ളി​ക​ൾ കൈ​യി​ലു​ള്ള ബാ​ഗു​ക​ളു​മാ​യി ആ​ന​പ്പാ​റ, ക​ണ്ണ​ങ്ക​ര, വ​ല​ഞ്ചു​ഴി ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ചി​ത​റി ഓ​ടി. സ​മാ​ന സം​ഭ​വ​ങ്ങ​ളാ​ണ് പു​ല്ലാ​ട്ടും ഏ​നാ​ത്തും ഉ​ണ്ടാ​യ​ത്.

പു​ല്ലാ​ട് ഹൈ​സ്കൂ​ളി​ലാ​ണ് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ സ​മ്മേ​ളി​ച്ച​ത്. ട്രെ​യി​ൻ റ​ദ്ദാ​ക്കി​യ​ത​റി​ഞ്ഞ് ഇ​വ​ർ പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തി. ലേ​ബ​ർ വ​കു​പ്പ്, റ​വ​ന്യു അ​ധി​കൃ​ത​രോ​ട് ഇ​വ​ർ ത​ട്ടി​ക്ക​യ​റി​യ​തോ​ടെ പോ​ലീ​സെ​ത്തി. പോ​ലീ​സി​നു നേ​രെ ക​ല്ലെ​റി​യു​ന്ന ഘ​ട്ട​മെ​ത്തി​യ​പ്പോ​ഴേ​ക്കും ലാ​ത്തി​വീ​ശി ഓ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു.

ഏ​നാ​ത്തും തൊ​ഴി​ലാ​ളി​ക​ളെ പോ​ലീ​സ് വി​ര​ട്ടി​യോ​ടി​ക്കു​ക​യാ​യി​രു​ന്നു. കോ​ഴ​ഞ്ചേ​രി​യി​ലും ത​ടി​ച്ചു​കൂ​ടി. തൊ​ഴി​ലാ​ളി​ക​ളെ പി​ന്നീ​ട് പ​റ​ഞ്ഞു​വി​ട്ടു.തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഇ​ന്ന് പു​ല​ർ​ച്ചെ ഒ​ന്നി​ന് ആ​ല​പ്പു​ഴ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽനി​ന്ന് നാ​ട്ടി​ലേ​ക്ക് പോ​കാ​ൻ സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.