പാ​സ്‌​പോ​ര്‍​ട്ട് സേ​വാ​കേ​ന്ദ്ര​ങ്ങ​ള്‍ തു​റ​ക്ക​ണം: ആ​ന്‍റോ ആ​ന്‍റ​ണി
Friday, May 29, 2020 9:30 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് ലോ​ക്ക് ഡൗ​ണി​നേ തു​ട​ര്‍​ന്ന് പ്ര​വ​ര്‍​ത്ത​നം നി​ശ്ച​ല​മാ​യ പാ​സ്‌​പോ​ര്‍​ട്ട് സേ​വാ​കേ​ന്ദ്ര​ങ്ങ​ള്‍ തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ള്ള​ണ​മെ​ന്ന് ആ​ന്റോ ആ​ന്റ​ണി എം​പി കേ​ന്ദ്ര​വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഡോ.​ജ​യ​ശ​ങ്ക​റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. പാ​സ്‌​പോ​ര്‍​ട്ട് സേ​വാ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ വേ​ണ്ട​ത്ര സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഒ​രു​ക്കാ​ന്‍ ക​ഴി​യാ​ത്ത​താ​ണ് പ്ര​വ​ര്‍​ത്ത​നം നി​ല​യ്ക്കാ​ന്‍ കാ​ര​ണ​മാ​യ​ത്. പാ​സ്‌​പോ​ര്‍​ട്ട് ന​ല്‍​കു​ന്ന​തി​നു മു​മ്പു​ള്ള പോ​ലീ​സ് പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി ഡി​ജി​റ്റ​ല്‍ സി​ഗ്‌​നേ​ച്ച​ര്‍ ന​ല്‍​കു​ന്ന​തി​നു​ള്ള സെ​ക്യൂ​രി​റ്റി കോ​ഡി​ന്‍റെ കാ​ലാ​വ​ധി പു​തു​ക്കി ന​ല്‍​കേ​ണ്ട​ത് ഡ​ല്‍​ഹി ഗൂ​ര്‍​ഗാ​വി​ലു​ള്ള ചീ​ഫ് പാ​സ്‌​പോ​ര്‍​ട്ട് ഓ​ഫീ​സി​ല്‍ നി​ന്നാ​ണ്. ര​ണ്ടു​മാ​സ​ത്തി​ലേ​റെ​യാ​യി ഈ ​ഓ​ഫീ​സ് തു​റ​ക്കാ​ത്ത​തു കാ​ര​ണം പാ​സ്‌​പോ​ര്‍​ട്ട് സം​ബ​ന്ധ​മാ​യ ന​ട​പ​ടി​ക​ളൊ​ന്നും ന​ട​ക്കു​ന്നി​ല്ലെ​ന്ന് എം​പി ചൂ​ണ്ടി​ക്കാ​ട്ടി.