നാ​ല് ലോ​റി​ക​ൾ പി​ടി​കൂ​ടി
Thursday, May 28, 2020 9:13 PM IST
പ​ത്ത​നം​തി​ട്ട: ഷാ​ഡോ പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ല്‍ ഇ​ന്ന​ലെ കീ​ഴ്വാ​യ്പു​ര് ആ​നി​ക്കാ​ട് അ​ന​ധി​കൃ​ത​മാ​യി പാ​റ ക​ട​ത്തി​യ​തി​ന് നാ​ല് ലോ​റി​ക​ള്‍ പി​ടി​ച്ചെ​ടു​ത്തു.
ജി​ല്ലാ​പോ​ലീ​സ് മേ​ധാ​വി​ക്ക് കി​ട്ടി​യ ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ജി​ല്ലാ സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ആ​ര്‍.​ജോ​സി​ന്‍റെ നി​ര്‍​ദ്ദേ​ശാ​നു​സ​ര​ണ​മാ​ണ് ഷാ​ഡോ പോ​ലീ​സ് സം​ഘം ലോ​റി​ക​ള്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത്.
ഒ​രു പാ​സ് ഉ​പ​യോ​ഗി​ച്ച് ഒ​രു ലോ​ഡ് കൊ​ണ്ടു​പോ​കാ​മെ​ന്നി​രി​ക്കെ രാ​വി​ലെ ഏ​ഴു മു​ത​ൽ കൂ​ടു​ത​ൽ ലോ​ഡ് കൊ​ണ്ടു​പോ​കു​ന്ന​തി​നാ​ണ് കേ​സ്.
ലോ​ക്ക് ഡൗ​ണ്‍ ലം​ഘ​ന​ങ്ങ​ള്‍​ക്കു ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം നാ​ലു മു​ത​ല്‍ ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലു വ​രെ 17 കേ​സു​ക​ളി​ലാ​യി 27 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. 14 വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു.

വ​ന്യ​മ്യ​ഗ​ശ​ല്യം : പ​രി​സ്ഥി​തി ചെ​യ​ര്‍​മാ​ന് നി​വേ​ദ​നം ന​ല്‍​കി

തി​രു​വ​ല്ല : വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​യ പ​ത്ത​നം​തി​ട്ട ജി​ല്ല​യു​ടെ മ​ല​യോ​ര മേ​ഖ​ല നി​യ​മ​സ​ഭാ പ​രി​സ്ഥി​തി സ​മി​തി സ​ന്ദ​ര്‍​ശി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ളാ കോ​ണ്‍​ഗ്ര​സ് - എം ​നി​വേ​ദ​നം ന​ല്‍​കി. പ​രി​സ്ഥി​തി സ​മി​തി ചെ​യ​ര്‍​മാ​ന്‍ മു​ല്ല​ക്ക​ര ര​ത്‌​നാ​ക​ര​ൻ എം​എ​ല്‍​എ​യ്ക്ക് കേ​ര​ളാ കോ​ൺ​ഗ്ര​സ് - എം ​പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ന്‍. എം. ​രാ​ജു​വാ​ണ് നി​വേ​ദ​നം ന​ല്‍​കി​യ​ത്.
പു​ലി, ക​ടു​വ ഭീ​ഷ​ണി​യെ​ത്തു​ട​ര്‍​ന്ന് മ​ല​യേ​ര മേ​ഖ​ല​യി​ലെ ജ​ന​ജീ​വി​തം സ്തം​ഭി​ച്ച​താ​യും ക​ര്‍​ഷ​ക​ര്‍ കൃ​ഷി ഉ​പേ​ക്ഷി​ക്കു​ന്ന​താ​യും നി​വേ​ദ​ന​ത്തി​ല്‍ എ​ന്‍.​എം. രാ​ജു ചൂ​ണ്ടി​ക്കാ​ട്ടി.