കോ​വി​ഡ് ഒ​ന്നാം​നി​ര ചി​കി​ത്സാ കേ​ന്ദ്രം കൊ​ട്ട​ക്കാ​ട് ആ​ശു​പ​ത്രി​യി​ല്‍ സ​ജ്ജ​മാ​യി ‌
Wednesday, May 27, 2020 9:57 PM IST
ഇ​ര​വി​പേ​രൂ​ർ: പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ര​ണ്ടാ​മ​ത്തെ ഒ​ന്നാം​നി​ര കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്രം ഇ​ര​വി​പേ​രൂ​രി​ലെ കൊ​ട്ട​ക്കാ​ട് ആ​ശു​പ​ത്രി​യി​ല്‍ സ​ജ്ജ​മാ​യി. സെ​ന്‍റ​റി​ന്‍റെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹ് ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു. ‌

മൂ​ന്നു വ​ര്‍​ഷ​മാ​യി അ​ട​ഞ്ഞു​കി​ട​ന്ന ആ​ശു​പ​ത്രി​യാ​ണു ഒ​ന്നാം​നി​ര കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​മാ​യി ഒ​രു​ക്കി​യ​ത്. 40 രോ​ഗി​ക​ള്‍​ക്ക് ഒ​രേ​സ​മ​യം ചി​കി​ത്സ ന​ല്‍​കാ​നു​ള്ള എ​ല്ലാ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യ​താ​യി വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ പ​റ​ഞ്ഞു. ‌

ജി​ല്ല​യി​ലെ പ്ര​ഥ​മ കോ​വി​ഡ് ഒ​ന്നാം​നി​ര ചി​കി​ത്സാ കേ​ന്ദ്രം റാ​ന്നി​യി​ലെ മേ​നാം​തോ​ട്ടം ആ​ശു​പ​ത്രി​യി​ലാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. കോ​വി​ഡ് പോ​സി​റ്റീ​വാ​യ വെ​ന്‍റി‌​ലേ​റ്റ​ര്‍ ആ​വ​ശ്യ​മി​ല്ലാ​ത്ത രോ​ഗി​ക​ളെ​യാ​ണ് ഇ​വി​ട​ങ്ങ​ളി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ല്‍ എ​ത്തു​ന്ന രോ​ഗി​ക​ളെ ചി​കി​ത്സി​ക്കാ​ന്‍ മേ​നാം​തോ​ട്ടം ആ​ശു​പ​ത്രി​ല്‍ 45 മു​റി​ക​ളി​ലാ​യി 90 കി​ട​ക്ക​ക​ള്‍ ആ​ണു​ള്ള​ത്. ഇ​വി​ട​ത്തെ പ​രി​ധി ക​ഴി​യു​മ്പോ​ള്‍ മ​റ്റു​ള്ള​വ​രെ കൊ​ട്ട​ക്കാ​ട് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കും. കൊ​ട്ട​ക്കാ​ട്ട് 34 മു​റി​ക​ളി​ലാ​യി 40 രോ​ഗി​ക​ളെ ചി​കി​ത്സി​ക്കാ​നു​ള്ള സൗ​ക​ര്യ​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. വി​വി​ധ ഷി​ഫ്റ്റു​ക​ളി​ലാ​യി അ​ഞ്ചു ഡോ​ക്ട​ര്‍​മാ​രെ​യും എ​ട്ട് ന​ഴ്സിം​ഗ് സ്റ്റാ​ഫി​നെ​യും ക്ലീ​നിം​ഗ് സ്റ്റാ​ഫ് ഉ​ള്‍​പ്പെ​ടെ 16 ജീ​വ​ന​ക്കാ​രെ​യു​മാ​ണു നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ‌

മ​രു​ന്ന് ഉ​ള്‍​പ്പെ​ടെ മെ​ഡി​ക്ക​ല്‍ ആ​വ​ശ്യ​ങ്ങ​ള്‍ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും ല​ഭ്യ​മാ​ക്കും. 40 പേ​ര്‍​ക്ക് മു​റി​ക​ളി​ല്‍ ടൂ​ത്ത് പേ​സ്റ്റ്, ടൂ​ത്ത് ബ്ര​ഷ്, ബാ​ത്ത് സോ​പ്പ്, ഹാ​ന്‍​ഡ് വാ​ഷ്, ചൂ​ല്, ടോ​യ്‌​ല​റ്റ് അ​ണു​നാ​ശി​നി ഉ​ള്‍​പ്പെ​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ ഇ​ര​വി​പേ​രൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​രു​ക്കി.

ആ​ശു​പ​ത്രി​യി​ല്‍ കം​പ്യൂ​ട്ട​ര്‍, ലാ​പ്ടോ​പ്, പ്രി​ന്‍റ​ര്‍, മൊ​ബെ​ല്‍​ഫോ​ണ്‍ എ​ന്നി​വ​യും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​രു​ക്കി. മൂ​ന്നു വ​ര്‍​ഷ​മാ​യി അ​ട​ഞ്ഞു​കി​ട​ന്നി​രു​ന്ന ആ​ശു​പ​ത്രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 200 വോ​ള​ണ്ടി​യ​ര്‍​മാ​രെ ഉ​പ​യോ​ഗി​ച്ച് ഇ​ര​വി​പേ​രൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​ന സ​ജ്ജ​മാ​ക്കു​ക​യാ​യി​രു​ന്നു. ‌

ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ ഇ​ര​വി​പേ​രൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ടി അ​ന​സൂ​യ​ദേ​വി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്‍. രാ​ജീ​വ്, എ​ന്‍​എ​ച്ച്എം ഡി​പി​എം ഡോ. ​എ​ബി സു​ഷ​ന്‍, ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ.​സി.​എ​സ്. ന​ന്ദി​നി, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം സാ​ബു ച​ക്കു​മൂ​ട്ടി​ല്‍, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ​സ്. സു​ജ​കു​മാ​രി, ഡോ. ​പി. ശ്രീ​കാ​ന്ത് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ‌