കു​ഞ്ഞ് ഉ​ത്ര​യു​ടെ വീ​ട്ടി​ൽ; അ​ഞ്ച​ൽ വ​രെ കു​ഞ്ഞി​നെ എ​ത്തി​ക്കാ​ൻ സൂ​ര​ജി​ന്‍റെ അ​ച്ഛ​നും ‌
Tuesday, May 26, 2020 9:54 PM IST
അടൂർ: കി​ട​പ്പു​മു​റി​യി​ൽ മൂ​ർ​ഖ​ൻ പാ​ന്പി​ന്‍റെ ക​ടി​യേ​റ്റു മ​രി​ച്ച ഉ​ത്ര​യു​ടെ ഒ​ന്ന​ര​വ​യ​സു​ള്ള കു​ഞ്ഞി​നെ അ​ടൂ​രി​ൽ ഭ​ർ​ത്താ​വ് സൂ​ര​ജി​ന്‍റെ വീ​ട്ടി​ൽ നി​ന്ന് പോ​ലീ​സ് ഏ​റ്റെ​ടു​ത്തു. കൊ​ല്ലം​ജി​ല്ലാ ചെ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് കു​ഞ്ഞി​നെ ഏ​റ്റെ​ടു​ത്ത് ഉ​ത്ര​യു​ടെ വീ​ട്ടു​കാ​രെ ഏ​ല്പി​ച്ച​ത്. അ​ടൂ​ർ പ​റ​ക്കോ​ടു നി​ന്ന് സൂ​ര​ജി​ന്‍റെ അ​ച്ഛ​ൻ സു​രേ​ന്ദ്ര​നെ​യും ഒ​പ്പം കൂ​ട്ടി​യാ​ണ് പോ​ലീ​സ് അ​ഞ്ച​ലി​ലേ​ക്ക് പോ​യ​ത്.‌ കു​ഞ്ഞി​നെ അ​ഞ്ച​ലി​ലെ വീ​ട്ടി​ലേ​ക്കു മാ​റ്റാ​ൻ തി​ങ്ക​ളാ​ഴ്ച​യാ​ണ് കൊ​ല്ലം ജി​ല്ലാ ശി​ശു​ക്ഷേ​മ​സ​മി​തി ഉ​ത്ത​ര​വാ​യ​ത്. ഉ​ത്ത​ര​വ് ല​ഭി​ച്ച​യു​ട​ൻ ഉ​ത്ര​യു​ടെ പി​താ​വു​മാ​യി പോ​ലീ​സ് ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. പ​റ​ക്കോ​ട്ടെ വീ​ട്ടി​ലെ​ത്തി കു​ഞ്ഞി​നെ ഏ​റ്റെ​ടു​ക്കാ​നാ​യി​രു​ന്നു നി​ർ​ദേ​ശം. എ​ന്നാ​ൽ പ​റ​ക്കോ​ട്ടെ വീ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ കു​ഞ്ഞ് അ​വി​ടെ​യി​ല്ല​യെ​ന്ന് വി​വ​രം ല​ഭി​ച്ചു. തു​ട​ർ​ന്ന് താ​ൻ പ​റ​ക്കോ​ട്ടേ​ക്ക് വ​രി​ല്ലെ​ന്ന് ഉ​ത്ര​യു​ടെ പി​താ​വ് പോ​ലീ​സി​നെ അ​റി​യി​ച്ചു. കു​ഞ്ഞും സൂ​ര​ജി​ന്‍റെ മാ​താ​വ് രേ​ണു​ക​യും എ​റ​ണാ​കു​ള​ത്തെ ഒ​രു​വീ​ട്ടി​ലാ​ണെ​ന്നാ​ണ് പോ​ലീ​സ് അ​ന്വേ​ഷി​ച്ച​പ്പോ​ൾ വീ​ട്ടി​ൽ നി​ന്ന് അ​റി​ഞ്ഞ​ത്.
ഇ​ന്ന​ലെ രാ​വി​ലെ അ​ടൂ​ർ ഡി​വൈ​എ​സ്പി ജ​വ​ഹ​ർ ജ​നാ​ർ​ദ് പ​റ​ക്കോ​ട്ടെ വീ​ട്ടി​ലെ​ത്തു​ക​യും കു​ഞ്ഞി​നെ സം​ബ​ന്ധി​ച്ച വി​വ​രം തേ​ടു​ക​യും ചെ​യ്തു. ത​ന്‍റെ സ​ഹോ​ദ​ര​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്ന കു​ഞ്ഞി​നെ രാ​വി​ലെ വീ​ട്ടി​ലെ​ത്തി​ച്ചി​ട്ടു​ണ്ടെ​ന്ന് സൂ​ര​ജി​ന്‍റെ പി​താ​വ് സു​രേ​ന്ദ്ര​ൻ അ​റി​യി​ച്ചു.
തു​ട​ർ​ന്നാ​ണ് കു​ഞ്ഞി​നെ ഏ​റ്റെ​ടു​ത്തു ന​ൽ​കാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ പോ​ലീ​സെ​ത്തി​യ​ത്. നാ​ലം​ഗ പോ​ലീ​സ് സം​ഘം രാ​വി​ലെ അ​ടൂ​ർ ഡി​വൈ​എ​സ്പി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​ശേ​ഷം പ​റ​ക്കോ​ട്ടെ വീ​ട്ടി​ലെ​ത്തി ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച് 11 മ​ണി​യോ​ടെ​യാ​ണ് അ​ഞ്ച​ലി​ലേ​ക്ക് തി​രി​ച്ച​ത്. ‌