ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ൾ​ക്കാ​യി ഏ​കീ​കൃ​ത ഫോ​ണ്‍ ന​ന്പ​ർ
Thursday, April 9, 2020 9:30 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യ വി​വി​ധ ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ൾ​ക്കാ​യി ജി​ല്ല​യി​ലു​ള്ള​വ​ർ ഇ​നി 9205284484 എ​ന്ന ഒ​രു ന​ന്പ​രി​ൽ വി​ളി​ച്ചാ​ൽ മ​തി​യാ​കു​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ (ആ​രോ​ഗ്യം) ഡോ.​എ.​എ​ൽ. ഷീ​ജ അ​റി​യി​ച്ചു. ഇ​തി​നാ​യി ഇ​ന്‍റ​ഗ്രേ​റ്റ​ഡ് വോ​യി​സ് റെ​സ്പോ​ണ്‍​സ് സം​വി​ധാ​നം ന​ട​പ്പാ​ക്കി. ഏ​കീ​കൃ​ത ന​ന്പ​റി​ൽ വി​ളി​ക്കു​ന്പോ​ൾ മൂ​ന്ന് ഓ​പ്ഷ​നു​ക​ൾ ല​ഭ്യ​മാ​കും.
ന​ന്പ​ർ ഒ​ന്ന് അ​മ​ർ​ത്തു​ന്പോ​ൾ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സി​ലു​ള്ള ക​ണ്‍​ട്രോ​ൾ റൂ​മി​ലേ​യും ന​ന്പ​ർ ര​ണ്ട് അ​മ​ർ​ത്തു​ന്പോ​ൾ മാ​ന​സി​ക ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്കു​ള്ള പ്ര​തി​വി​ധി​ക​ൾ, കൗ​ണ്‍​സി​ലിം​ഗ് എ​ന്നി​വ ല​ഭ്യ​മാ​ക്കു​ന്ന വി​ഭാ​ഗ​ത്തി​ലേ​യും ന​ന്പ​ർ മൂ​ന്ന് അ​മ​ർ​ത്തു​ന്പോ​ൾ ചി​കി​ത്സാ-​ചി​കി​ത്സേ​ത​ര കാ​ര്യ​ങ്ങ​ൾ​ക്കു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന കോ​ൾ സെ​ന്‍റ​റി​ലെ​യും സേ​വ​ന​ങ്ങ​ൾ ല​ഭി​ക്കു​മെ​ന്നും ഡി​എം​ഒ അ​റി​യി​ച്ചു.

175 ലി​റ്റ​ർ കോ​ട പി​ടി​കൂ​ടി

പ​ത്ത​നം​തി​ട്ട: എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡ് തി​രു​വ​ല്ല പെ​രി​ങ്ങ​ര ഭാ​ഗ​ത്തു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 175 ലി​റ്റ​ർ കോ​ട പി​ടി​കൂ​ടി. കേ​സി​ൽ പെ​രി​ങ്ങ​ര ച​ന്ദ്ര​ഭ​വ​നി​ൽ സ​ജീ​ന്ദ്ര​കു​മാ​റി​നെ (41) അ​റ​സ്റ്റു ചെ​യ്തു. വീ​ടി​നോ​ടുചേ​ർ​ന്നാ​ണ് കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി​യ​ത്.