വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന വി​ദ്യാ​ര്‍​ഥി​നി​ക്ക് കോ​വി​ഡ് ‌
Sunday, April 5, 2020 9:28 PM IST
പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ ഒ​രാ​ള്‍​ക്ക് കൂ​ടി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു.
ഡ​ല്‍​ഹി​യി​ല്‍ നി​ന്ന് എ​ത്തി​യ പ​ന്ത​ളം സ്വ​ദേ​ശി​നി​യാ​യ വി​ദ്യാ​ര്‍​ഥി​നി​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​ങ്ങ​ളി​ലാ​യി ഏ​റെ​പ്പേ​രു​ടെ​യും പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോ​ഴാ​ണ് ഇ​ന്ന​ലെ ആ​രോ​ഗ്യ​വ​കു​പ്പി​നെ ഞെ​ട്ടി​ച്ച് രോ​ഗ​ല​ക്ഷ​ണം പോ​ലു​മി​ല്ലാ​തി​രു​ന്ന വി​ദ്യാ​ര്‍​ഥി​നി​യു​ടെ ഫ​ലം പോ​സി​റ്റീ​വാ​യ​ത്. ഇ​തോ​ടെ ജി​ല്ല​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 14 ആ​യി. ഇ​വ​രി​ല്‍ എ​ട്ടു​പേ​രി​ലും രോ​ഗം ഭേ​ദ​പ്പെ​ട്ടു. ‌
19 കാ​രി​യാ​യ വി​ദ്യാ​ര്‍​ഥി​നി നി​ല​വി​ല്‍ പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ഐ​സൊ​ലേ​ഷ​നി​ലാ​ണ്. ഇ​ന്ന​ലെ ജി​ല്ല​യി​ല്‍ ല​ഭി​ച്ച 90 പ​രി​ശോ​ധ​നാ​ഫ​ല​ങ്ങ​ള്‍ കൂ​ടി നെ​ഗ​റ്റീ​വാ​ണ്.
ശ​നി​യാ​ഴ്ച 86 ഫ​ല​ങ്ങ​ള്‍ നെ​ഗ​റ്റീ​വാ​യി ല​ഭി​ച്ചി​രു​ന്നു. 200 സാ​മ്പി​ളു​ക​ളു​ടെ ഫ​ലം ഇ​നി ല​ഭി​ക്കാ​നു​ണ്ട്. വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന വി​ദ്യാ​ര്‍​ഥി​നി​യി​ല്‍ മൂന്നാ​മ​ത്തെ ആ​ഴ്ച​യി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത് ഗു​രു​ത​ര​മാ​യ വി​ഷ​യ​മാ​ണെ​ന്നും ആ​യ​തി​നാ​ല്‍ 28 ദി​വ​സം ക്വാ​റ​ന്‍റൈ​ന്‍ കാ​ലാ​വ​ധി പാ​ലി​ക്കാ​ന്‍ എ​ല്ലാ​വ​രും ത​യാ​റാ​ക​ണ​മെ​ന്നും ഡി​എം​ഒ ഡോ. ​എ. എ​ല്‍. ഷീ​ജ നി​ര്‍​ദേ​ശി​ച്ചു. ‌ഇ​ന്ന​ലെ അ​ഞ്ചു​പേ​രെ പു​തു​താ​യി ആ​ശു​പ​ത്രി ഐ​സൊ​ലേ​ഷ​നി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. നി​ല​വി​ല്‍ ജ​ന​റ​ല്‍​ആ​ശു​പ​ത്രി പ​ത്ത​നം​തി​ട്ട​യി​ല്‍ 10 പേ​രും ജി​ല്ലാ​ആ​ശു​പ​ത്രി കോ​ഴ​ഞ്ചേ​രി​യി​ല്‍ നാ​ലു പേ​രും ഐ​സൊ​ലേ​ഷ​നി​ലു​ണ്ട്. ‌
ഡ​ല്‍​ഹി നി​സാ​മു​ദ്ദീ​നി​ല്‍ മ​ത​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​യ 20 പേ​ര്‍ നി​ല​വി​ല്‍ ജി​ല്ല​യി​ലെ വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.
ഇ​ന്ന​ലെ വൈ​കു​ന്നേ​രം​വ​രെ ഇ​വ​രി​ല്‍ 16 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി ല​ഭി​ച്ചു.
903 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളി​ല്‍ ഇ​ന്ന​ലെ സ്‌​ക്രീ​നിം​ഗ് ന​ട​ത്തി.
ഒ​രാ​ളി​ല്‍ രോ​ഗ​ല​ക്ഷ​ണം ക​ണ്ടെ​ത്തി​യ​തി​നേ തു​ട​ര്‍​ന്ന് സ്ര​വം പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചു. ‌