അ​ടൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ ഭ​ക്ഷ്യ​ക്കി​റ്റു​ക​ള്‍ ത​യാ​റാ​കു​ന്നു: എംഎൽഎ
Sunday, April 5, 2020 9:28 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യ ലോ​ക്ക് ഡൗ​ണ്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ നി​ര്‍​ദേ​ശ​ത്തെ​തു​ട​ര്‍​ന്ന് അ​ടൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ന്‍ റേ​ഷ​ന്‍ കാ​ര്‍​ഡ് ഉ​ട​മ​ക​ള്‍​ക്കു​മു​ള്ള ഭ​ക്ഷ്യ​ക്കി​റ്റു​ക​ള്‍ വി​ത​ര​ണ​ത്തി​നു ത​യാ​റാ​യി വ​രു​ന്ന​താ​യി ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ.
‌17 ഇ​നം ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ അ​ട​ങ്ങി​യ കി​റ്റു​ക ​ളാ​ണ് ഇ​ത്. അ​ടൂ​ര്‍, പ​ന്ത​ളം മു​നി​സി​പ്പാ​ലി​റ്റി, ഏ​നാ​ദി​മം​ഗ​ലം, ഏ​റ​ത്ത്, ഏ​ഴം​കു​ളം, ക​ട​മ്പ​നാ​ട്, പ​ള്ളി​ക്ക​ല്‍, പ​ന്ത​ളം തെ​ക്കേ​ക്ക​ര, തു​മ്പ​മ​ണ്‍, കൊ​ടു​മ​ണ്‍, ക​ല​ഞ്ഞൂ​ര്‍ 86,914 കാ​ര്‍​ഡ് ഉ​ട​മ​ക​ളാ​ണ് പ​റ​ക്കോ​ട് താ​ലൂ​ക്ക് സ​പ്ലൈ​കോ ഡി​പ്പോ​യ്ക്ക് കീ​ഴി​ലു​ള്ള​ത്. ‌