പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​യി ജി​ല്ലാ യു​വ​ജ​ന​കേ​ന്ദം ‌
Sunday, April 5, 2020 9:28 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ യു​വ​ജ​ന കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജി​ല്ല​യി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ യൂ​ത്ത് കോ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ യൂ​ത്ത് വോ​ള​ണ്ടി​യ​ര്‍ ഫോ​ഴ്സ് അം​ഗ​ങ്ങ​ള്‍, യൂ​ത്ത് ക്ല​ബ് അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ട്ട പ​ഞ്ചാ​യ​ത്ത്ത​ല യൂ​ത്ത് വോ​ള​ണ്ടി​യ​ര്‍ ഗ്രൂ​പ്പ് കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​യി.
ജി​ല്ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ ഉ​ള്‍​ഭാ​ഗ​ങ്ങ​ളി​ല്‍ ഒ​റ്റ​പ്പെ​ട്ടു​ക​ഴി​യു​ന്ന നി​രാ​ലം​ബ​രാ​യ​വ​ര്‍​ക്കും തെ​രു​വി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്കും ഭ​ക്ഷ​ണ​വും ഭ​ക്ഷ​ണ കി​റ്റു​ക​ളും എ​ത്തി​ച്ചു ന​ല്‍​കു​ന്നു​ണ്ട് ഇ​വ​ര്‍.
24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഇ​വ​രു​ടെ സേ​വ​ന​ത്തി​ലൂ​ടെ അ​ശ​ര​ണ​രാ​യ രോ​ഗ​ബാ​ധി​ത​രെ ആ​ശു​പ​ത്രി​ക​ളി​ല്‍ എ​ത്തി​ക്കു​ക, രോ​ഗ​ബാ​ധി​ത​രാ​യ​വ​ര്‍​ക്ക് മ​രു​ന്നു​ള്‍​പ്പെ​ടെ വീ​ടു​ക​ളി​ല്‍ എ​ത്തി​ച്ചു ന​ല്‍​കു​ക എ​ന്നീ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ജി​ല്ലാ യു​വ​ജ​ന കേ​ന്ദ്ര​ത്തി​ന്‍റെ കീ​ഴി​ല്‍ ന​ട​ന്നു​വ​രു​ന്ന​താ​യി ജി​ല്ലാ യൂ​ത്ത് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ആ​ര്‍. ശ്രീ​ലേ​ഖ പ​റ​ഞ്ഞു. ‌
പോ​ലീ​സു​മാ​യി സ​ഹ​ക​രി​ച്ച് അ​തി​ര്‍​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​രീ​ക്ഷ​ണം, മ​ദ്യാ​സ​ക്തി പ്ര​ക​ടി​പ്പി​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള​വ​രെ ര​ഹ​സ്യ​മാ​യി വീ​ക്ഷി​ക്ക​ല്‍, റേ​ഷ​ന്‍ സാ​ധ​ന​ങ്ങ​ള്‍ നി​രാ​ലം​ബ​രു​ടെ വീ​ടു​ക​ളി​ല്‍ എ​ത്തി​ച്ചു ന​ല്‍​ക​ല്‍ എ​ന്നി​വ​യും ഈ ​വോ​ള​ന്റി​യ​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്നു​ണ്ട്. ‌