അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് അ​ഞ്ചു കി​ലോ​ഗ്രാം അ​രി അ​ല്ലെ​ങ്കി​ല്‍ ആ​ട്ട 15,353 പേ​ര്‍​ക്ക് പ്ര​യോ​ജ​നം
Saturday, April 4, 2020 10:38 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ വി​വി​ധ താ​ലൂ​ക്കു​ക​ളി​ലാ​യി ആ​കെ​യു​ള്ള 15,353 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് അ​ഞ്ചു കി​ലോ​വീ​തം അ​രി അ​ല്ലെ​ങ്കി​ല്‍ ആ​ട്ട ന​ല്‍​കി​ത്തു​ട​ങ്ങി​യെ​ന്ന് മ​ന്ത്രി കെ.​രാ​ജു അ​റി​യി​ച്ചു. 5847 തൊ​ഴി​ലാ​ളി​ക​ള്‍ ഇ​തി​നോ​ട​കം വാ​ങ്ങി​യ​താ​യും മ​ന്ത്രി പ​റ​ഞ്ഞു. 1253 ക്യാ​മ്പു​ക​ളി​ലാ​യി​ട്ടാ​ണ് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍ താ​മ​സി​ക്കു​ന്ന​ത്. അ​ടൂ​ര്‍ താ​ലൂ​ക്കി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍​പേ​ര്‍ ക്യാ​മ്പു​ക​ളി​ല്‍ വ​സി​ക്കു​ന്ന​ത്. ഏ​റ്റ​വും കു​റ​വ് തൊ​ഴി​ലാ​ളി​ക​ളു​ള്ള​ത് റാ​ന്നി താ​ലൂ​ക്കി​ലും.അ​ടൂ​ര്‍ താ​ലൂ​ക്കി​ന് കീ​ഴി​ല്‍ 202 ക്യാ​മ്പു​ക​ളി​ലാ​യി 3425 തൊ​ഴി​ലാ​ളി​ക​ളാ​ണു​ള്ള​ത്.

തി​രു​വ​ല്ല താ​ലൂ​ക്കി​ല്‍ 3346 തൊ​ഴി​ലാ​ളി​ക​ള്‍ 272 ക്യാ​മ്പു​ക​ളി​ലാ​യി താ​മ​സി​ക്കു​ന്നു​ണ്ട്. കോ​ഴ​ഞ്ചേ​രി താ​ലൂ​ക്കി​ല്‍ 287 ക്യാ​മ്പു​ക​ളാ​ണു​ള്ള​ത്. 3282 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളാ​ണ് ഈ ​ക്യാ​മ്പു​ക​ളി​ലു​ള്ള​ത്. ഏ​റ്റ​വും കു​റ​വ് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ള്ള റാ​ന്നി താ​ലൂ​ക്കി​ല്‍ 158 ക്യാ​മ്പു​ക​ളി​ലാ​യി 1479 തൊ​ഴി​ലാ​ളി​ക​ളു​ണ്ട്. മ​ല​പ്പ​ള്ളി താ​ലൂ​ക്കി​ല്‍ 146 ക്യാ​മ്പു​ക​ളി​ലാ​യി 1641 തൊ​ഴി​ലാ​ളി​ക​ളും കോ​ന്നി താ​ലൂ​ക്കി​ല്‍ 188 ക്യാ​മ്പു​ക​ളി​ലാ​യി 2210 തൊ​ഴി​ലാ​ളി​ക​ളു​മു​ണ്ട്.