സൗ​ജ​ന്യ കി​റ്റ് 3,41,333 കു​ടും​ബ​ങ്ങ​ള്‍​ക്ക്; ആ​ദ്യ​ഘ​ട്ട വി​ത​ര​ണം ജി​ല്ല​യി​ലെ എ​എ​വൈ കാ​ര്‍​ഡു​ട​മ​ക​ള്‍​ക്ക്
Saturday, April 4, 2020 10:38 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ്-19 വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യ ലോ​ക്ക് ഡൗ​ണ്‍ നി​ല​നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച സൗ​ജ​ന്യ ഭ​ക്ഷ്യ​ധാ​ന്യ കി​റ്റ് ജി​ല്ല​യി​ല്‍ 3,41,333 കു​ടും​ബ​ങ്ങ​ള്‍​ക്ക് ല​ഭി​ക്കും. സൗ​ജ​ന്യ കി​റ്റ് വി​ത​ര​ണ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട​മാ​യി എ​എ​വൈ (അ​ന്ത്യോ​ദ​യ അ​ന്ന യോ​ജ​ന മ​ഞ്ഞ നി​റ​മു​ള്ള റേ​ഷ​ന്‍ കാ​ര്‍​ഡ്) കാ​ര്‍​ഡു​ട​മ​ക​ളാ​യ 23,903 കു​ടും​ബ​ങ്ങ​ള്‍​ക്ക് ഉ​ട​ന്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി വ​രു​ന്നു.എ​എ​വൈ കാ​ര്‍​ഡു​ട​മ​ക​ള്‍​ക്ക് 18 ഇ​നം സാ​ധ​ന​ങ്ങ​ളാ​ണ് കി​റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ഉ​പ്പ് ഒ​രു കി​ലോ, പ​ഞ്ച​സാ​ര ഒ​രു കി​ലോ, ചെ​റു​പ​യ​ര്‍ ഒ​രു കി​ലോ, ക​ട​ല ഒ​രു കി​ലോ, വെ​ളി​ച്ചെ​ണ്ണ അ​ര​ലി​റ്റ​ര്‍, തേ​യി​ല 250 ഗ്രാം, ​ആ​ട്ട ര​ണ്ടു കി​ലോ, റ​വ​യോ നു​റു​ക്ക് ഗോ​ത​മ്പോ ഒ​രു കി​ലോ, മു​ള​കു​പൊ​ടി 100 ഗ്രാം, ​മ​ല്ലി​പ്പൊ​ടി 100 ഗ്രാം, ​തു​വ​ര​പ്പ​രി​പ്പ് 250 ഗ്രാം, ​മ​ഞ്ഞ​ള്‍​പ്പൊ​ടി 100 ഗ്രാം, ​ഉ​ലു​വ 100 ഗ്രാം, ​ക​ടു​ക് 100 ഗ്രാം, ​അ​ല​ക്കു​സോ​പ്പ് 2, സ​ണ്‍ ഫ്ള​വ​ര്‍ ഓ​യി​ല്‍ ഒ​രു ലി​റ്റ​ര്‍, ഉ​ഴു​ന്ന് ഒ​രു കി​ലോ, തു​ണി സ​ഞ്ചി ഒ​ന്ന് ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ പാ​യ്ക്കിം​ഗ് പൂ​ര്‍​ത്തി​യാ​യി വ​രു​ന്നു. ര​ണ്ട് മൂ​ന്നു ദി​വ​സ​ങ്ങ​ള്‍​ക്ക​കം എ​എ​വൈ കാ​ര്‍​ഡ് ഉ​ട​മ​ക​ള്‍​ക്ക് സൗ​ജ​ന്യ കി​റ്റ് എ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​കു​ന്ന​താ​ണെ​ന്ന് ജി​ല്ലാ സ​പ്ലൈ​കോ ഡി​പ്പോ മാ​നേ​ജ​ര്‍ അ​റി​യി​ച്ചു.

ഇ​തു​കൂ​ടാ​തെ കൊ​റോ​ണ മു​ന്‍​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന എ​ണ്ണാ​യി​ര​ത്തോ​ളം കു​ടും​ബ​ങ്ങ​ള്‍​ക്കാ​യി 1000 രൂ​പ വി​ല​മ​തി​ക്കു​ന്ന സൗ​ജ​ന്യ കി​റ്റാ​ണ് ന​ല്‍​കു​ന്ന​ത്. ഇ​തി​ന്‍റെ പാ​ക്കിം​ഗ് ആ​ദ്യ​ഘ​ട്ടം പൂ​ര്‍​ത്തി​യാ​യി വ​രു​ന്നു. നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ ക​ണ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ര്‍ ത​ഹ​സി​ദാ​ര്‍ മു​ഖാ​ന്തി​രം സാ​ക്ഷ്യ​പ്പെ​ടു​ത്തി അ​റി​യി​ക്കു​ന്ന മു​റ​യ്ക്ക് സ​പ്ലൈ​കോ​യി​ല്‍ നി​ന്ന് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള കു​ടും​ബ​ങ്ങ​ള്‍​ക്ക് ന​ല്‍​കാ​നു​ള്ള കി​റ്റ് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ര്‍​ക്ക് കൈ​മാ​റി തു​ട​ങ്ങും. കി​റ്റി​ല്‍ 16 ഇ​നം സാ​ധ​ന​ങ്ങ​ളാ​ണ് ല​ഭ്യ​മാ​ക്കു​ന്ന​ത്.