പി​എം​യു​വൈ പ​ദ്ധ​തി​യി​ൽ സൗ​ജ​ന്യ പാ​ച​ക​വാ​ത​ക വി​ത​ര​ണം
Friday, April 3, 2020 10:06 PM IST
പ​ത്ത​നം​തി​ട്ട: പ്ര​ധാ​ൻ​മ​ന്ത്രി ഉ​ജ്വ​ല യോ​ജ​ന ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ജൂ​ണ്‍ 30 വ​രെ സൗ​ജ​ന്യ​മാ​യി പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റു​ക​ൾ ല​ഭി​ക്കു​മെ​ന്ന് ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​ൻ ജി​ല്ലാ നോ​ഡ​ൽ ഓ​ഫീ​സ​ർ സ​യ്ദ് മു​ഹ​മ്മ​ദ് അ​റി​യി​ച്ചു. ഒ​രു പി​എം​യു​വൈ ഉ​പ​ഭോ​ക്താ​വി​ന് ഒ​രു സി​ലി​ണ്ട​ർ പ്ര​തി​മാ​സം ല​ഭി​ക്കും. 15 ദി​വ​സ​ത്തി​നു​ശേ​ഷ​മേ അ​ടു​ത്ത സി​ലി​ണ്ട​ർ ബു​ക്കിം​ഗ് അ​നു​വ​ദി​ക്കൂ. നി​ല​വി​ൽ ഐ​ഒ​സി സി​ലി​ണ്ട​റു​ക​ൾ​ക്ക് ക്ഷാ​മം ഇ​ല്ലെ​ന്നും ഉ​പ​ഭോ​ക്താ​ക്ക​ൾ ഇ​ത്ത​രം ആ​ശ​ങ്ക ഒ​ഴി​വാ​ക്ക​ണ​മെ​ന്നും നോ​ഡ​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.