ഭ​ക്ഷ​ണ​പ്പൊ​തി​ക​ൾ ത​യാ​റാ​ക്കി കൈ​ത്താ​ങ്ങേ​കി അ​നു​ഗ്ര​ഹ
Friday, April 3, 2020 10:04 PM IST
പ​ത്ത​നം​തി​ട്ട: മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ പ​ത്ത​നം​തി​ട്ട രൂ​പ​ത​യു​ടെ സാ​മൂ​ഹി​ക സേ​വ​ന​വി​ഭാ​ഗ​മാ​യ അ​നു​ഗ്ര​ഹ സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് 19 പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ മേ​ഖ​ല​ക​ളി​ൽ ജോ​ലി​യെ​ടു​ക്കു​ന്ന​വ​ർ​ക്ക് ഭ​ക്ഷ​ണ​പ്പൊ​തി​ക​ൾ എ​ത്തി​ക്കു​ന്നു. ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ഓ​മ​ല്ലൂ​രി​ലെ അ​നു​ഗ്ര​ഹ ആ​സ്ഥാ​നം കേ​ന്ദ്രീ​ക​രി​ച്ച് ഭ​ക്ഷ​ണം പാ​കം ചെ​യ്ത് പൊ​തി​ക​ളാ​ക്കു​ന്ന ജോ​ലി​ക​ൾ തു​ട​ങ്ങി​യ​ത്.ജി​ല്ല​യി​ൽ ജോ​ലി​ക്കു നി​യോ​ഗി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​ണ് പ്ര​ധാ​ന​മാ​യും പൊ​തി​ക​ൾ ന​ൽ​കു​ന്ന​ത്. ഉ​ച്ച​ക്ക് 300, രാ​ത്രി 200 വീ​തം ഭ​ക്ഷ​ണ​പ്പൊ​തി​ക​ളാ​ണ് വി​വി​ധ​യി​ട​ങ്ങ​ളി​ൽ സേ​വ​നം ചെ​യ്യു​ന്ന പോ​ലീ​സു​കാ​ർ​ക്ക് ത​യാ​റാ​ക്കി ന​ൽ​കു​ന്ന​തെ​ന്ന അ​നു​ഗ്ര​ഹ ഡ​യ​റ​ക്ട​ർ ഫാ. ​വ​ർ​ഗീ​സ് ചാ​മ​ക്കാ​ലാ​യി​ൽ പ​റ​ഞ്ഞു.