സ​മൂ​ഹ അ​ടു​ക്ക​ള പ്ര​വ​ർ​ത്ത​നം പ​ര​സ​ഹാ​യ​ത്തി​ൽ : ഒ​രാ​ഴ്ച പി​ന്നി​ട്ട​തോ​ടെ പ​ല​യി​ട​ത്തും പ്ര​തി​സ​ന്ധി
Friday, April 3, 2020 10:04 PM IST
പ​ത്ത​നം​തി​ട്ട: ലോ​ക്ക് ഡൗ​ണി​നോ​ട​നു​ബ​ന്ധി​ച്ച പ്ര​തി​സ​ന്ധി ത​ര​ണം ചെ​യ്യു​ന്ന​തി​ലേ​ക്ക് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ൽ ആ​രം​ഭി​ച്ച സ​മൂ​ഹ അ​ടു​ക്ക​ള​ക​ൾ ഒ​രാ​ഴ്ച പി​ന്നി​ട്ട​തോ​ടെ കി​ത​യ്ക്കു​ന്നു.

ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ ചു​മ​ത​ല​യി​ൽ കു​ടും​ബ​ശ്രീ മി​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തി​ൽ ആ​രം​ഭി​ച്ച അ​ടു​ക്ക​ള​ക​ൾ മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കാ​ൻ പ​ല​യി​ട​ത്തും ഫ​ണ്ടി​ല്ലെ​ന്ന​താ​ണ് പ്ര​ശ്നം. ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ ത​ന​തു ഫ​ണ്ട് വി​നി​യോ​ഗി​ച്ച് പ്ര​ത്യേ​ക ഫ​ണ്ട് ക​ണ്ടെ​ത്തി​യ സ​മൂ​ഹ അ​ടു​ക്ക​ള ന​ട​ത്ത​ണ​മെ​ന്നാ​ണ് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്. വരുമാനം കുറവുള്ള പഞ്ചായത്തുകൾക്ക് ത​ന​തു ഫ​ണ്ടി​ൽ നി​ന്ന് അ​ടു​ക്ക​ള മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കാനാകാ​ത്ത സ്ഥി​തി​യു​ണ്ട്. സ്പോ​ണ്‍​സ​ർ​മാ​രു​ടെ സ​ഹാ​യ​ത്തി​ലാ​ണ് അ​ടു​ക്ക​ള​ക​ളേ​റെ​യും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ഉ​ച്ച​യൂ​ണി​ന് ആ​വ​ശ്യ​ക്കാ​രു​ടെ എ​ണ്ണം ഓ​രോ​ദി​വ​സ​വും വ​ർ​ധി​ച്ചു​വ​രു​ന്ന​തും പ്ര​തി​സ​ന്ധി​ക്കു കാ​ര​ണ​മാ​കു​ന്നു​ണ്ട്.ജി​ല്ല​യി​ലെ 53 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും നാ​ല് ന​ഗ​ര​സ​ഭ​ക​ളി​ലും സ​മൂ​ഹ അ​ടു​ക്ക​ള​ക​ൾ തു​ട​ങ്ങി​യി​രു​ന്നു. അ​ടു​ക്ക​ള​യി​ലെ ആ​വ​ശ്യ​ത്തി​ന് സി​വി​ൽ സ​പ്ലൈ​സ് കോ​ർ​പ​റേ​ഷ​ൻ ആ​വ​ശ്യാ​നു​സ​ര​ണം അ​രി ന​ൽ​കി. കി​ലോ​ഗ്രാ​മി​ന് 10.90 രൂ​പ നി​ര​ക്കി​ലാ​ണ് അ​രി എ​ത്തി​ച്ച​ത്. പ​ച്ച​ക്ക​റി​ക​ൾ, പ​ല​വ്യ​ഞ്ജ​നം തു​ട​ങ്ങി​യ​വ സ്വ​ന്തം നി​ല​യി​ൽ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ വാ​ങ്ങി ന​ൽ​ക​ണ​മാ​യി​രു​ന്നു. കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ളാ​ണ് അ​ടു​ക്ക​ള​ക​ൾ ന​ട​ത്തു​ന്ന​ത്. സാ​ധ​ന​ങ്ങ​ളെ​ത്തി​ക്കു​ന്ന ചു​മ​ത​ല ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും. ഓ​രോ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലും 50 മു​ത​ൽ 150 വ​രെ ഭ​ക്ഷ​ണ​പ്പൊ​തി​ക​ൾ ഉ​ച്ച​സ​മ​യ​ത്ത് ആ​വ​ശ്യ​മാ​യു​ണ്ട്.

ഇ​തി​ലേ​റെ​യും സൗ​ജ​ന്യ​മാ​യി ന​ൽ​കേ​ണ്ട​വ​യു​മാ​ണ്. വി​ല ഈ​ടാ​ക്കി ന​ൽ​കു​ന്ന​ത് 20 രൂ​പ​യ്ക്കാ​ണ്. വീ​ടു​ക​ളി​ൽ എ​ത്തി​ക്കു​ന്പോ​ൾ 25 രൂ​പ ല​ഭി​ക്കും. ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല​യും പാ​ച​ക​വും ഭ​ക്ഷ​ണ​പ്പൊ​തി എ​ത്തി​ക്കാ​നു​ള്ള ചെ​ല​വും എ​ല്ലാം​കൂ​ടി ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളാ​ണ് വ​ഹി​ക്കേ​ണ്ട​ത്. പ്ര​ത്യേ​ക​മാ​യ ഫ​ണ്ട് ല​ഭി​ക്കാ​തെ അ​ടു​ക്ക​ള​യു​ടെ പ്ര​വ​ർ​ത്ത​നം മു​ന്പോ​ട്ടു പോ​കാ​നാ​കാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടെ​ന്ന് വി​വി​ധ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​ധ്യ​ക്ഷ​ർ പ​റ​ഞ്ഞു. സ്പോ​ണ്‍​സ​ർ​മാ​രെ ക​ണ്ടെ​ത്തി 14 വ​രെ അ​ടു​ക്ക​ള​ക​ളു​ടെ പ്ര​വ​ർ​ത്ത​നം മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കാ​ൻ ബു​ദ്ധി​മു​ട്ടാ​കു​മെ​ന്ന് ഇ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

പ​ത്ത​നം​തി​ട്ട​യി​ൽ ബു​ദ്ധി​മു​ട്ടി​ല്ലെ​ന്ന് ചെ​യ​ർ​പേ​ഴ്സ​ണ്‍

പ​ത്ത​നം​തി​ട്ട: ന​ഗ​ര​സ​ഭ​യു​ടെ സ​മൂ​ഹ അ​ടു​ക്ക​ള​യി​ൽ നി​ന്ന് 50 ഉൗ​ണ് എ​ല്ലാ​ദി​വ​സ​വും ഉ​ച്ച​യ്ക്ക് സൗ​ജ​ന്യ​മാ​യി ന​ഗ​ര​ത്തി​ലെ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് ചെ​യ​ർ​പേ​ഴ്സ​ണ്‍ റോ​സ്്ലി​ൻ സ​ന്തോ​ഷ് പ​റ​ഞ്ഞു. പി​ഡ​ബ്ല്യു​ഡി റ​സ്റ്റ് ഹൗ​സ് കേ​ന്ദ്രീ​ക​രി​ച്ച് കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​മൂ​ഹ അ​ടു​ക്ക​ള പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. രാ​വി​ലെ​യും ഉ​ച്ച​യ്ക്കും ഇ​വി​ടെ​നി​ന്ന് ജ​ന​റ​ൽ ആ​ശു​പ​ത്രി ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും ക​ള​ക്ട​റേ​റ്റി​ലും ഭ​ക്ഷ​ണം

എ​ത്തി​ക്കു​ന്നു​മു​ണ്ട്. സ്പോ​ണ്‍​സ​ർ​മാ​രു​ടെ സ​ഹ​ക​ര​ണ​ത്തി​ലാ​ണ് ഇ​തു ചെ​യ്തു​വ​രു​ന്ന​ത്. കു​ടും​ബ​ശ്രീ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് 20 രൂ​പ​യ്ക്ക് അ​വി​ടെ​നി​ന്ന് ഉൗ​ണ് വി​ല്പ​ന ന​ട​ത്തു​ന്ന​തു ന​ഗ​ര​സ​ഭ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള​ത​ല്ലെ​ന്നും ചെ​യ​ർ​പേ​ഴ്സ​ണ്‍ പ​റ​ഞ്ഞു.

ഇ​ര​വി​പേ​രൂ​രി​ൽ നി​ന്ന് പ്ര​തി​ദി​നം 224 പൊ​തി​ക​ൾ

ഇ​ര​വി​പേ​രൂ​ർ:ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ സ​മൂ​ഹ അ​ടു​ക്ക​ള​യി​ൽ​നി​ന്ന് വി​വി​ധ വാ​ർ​ഡു​ക​ളി​ലേ​ക്കാ​യി പ്ര​തി​ദി​നം 224 പൊ​തി​ച്ചോ​റ് ന​ൽ​കു​ന്ന​താ​യി പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഇ​ര​വി​പേ​രൂ​ർ ആ​വി ക​മ്യൂ​ണി​റ്റി ക​ഫേ കേ​ന്ദ്രീ​ക​രി​ച്ച് കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​നം. വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ ക​ഴി​ഞ്ഞ​ദി​വ​സം സ​മൂ​ഹ അ​ടു​ക്ക​ള സ​ന്ദ​ർ​ശി​ച്ചു.

പൊ​തി​ക​ൾ വീ​ടു​ക​ളി​ലെ​ത്തി​ക്കു​ന്ന​തി​ലേ​ക്ക് വാ​ർ​ഡു ത​ല​ത്തി​ൽ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തും സ​ർ​ക്കാ​ർ വെ​ബ്സൈ​റ്റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​തു​മാ​യ 92 സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു. ഓ​ത​റ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ നി​ന്നും രോ​ഗി​ക​ൾ​ക്കു​ള്ള മ​രു​ന്നു​ക​ളും ഇ​വ​ർ വീ​ട്ടി​ൽ എ​ത്തി​ച്ച് ന​ൽ​കു​ന്നു​ണ്ട്. 22 ക്യാ​ന്പു​ക​ളി​ലാ​യി ക​ഴി​യു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള കി​റ്റ്, ആ​ളെ​ണ്ണം അ​നു​സ​രി​ച്ച് ക്യാ​ന്പു​ക​ളി​ൽ എ​ത്തി​ച്ച് ന​ല്കി.

സ​മൂ​ഹഅ​ടു​ക്ക​ള​യി​ലേ​ക്ക് എ​സ്പി​സി​യു​ടെ സ​ഹാ​യം

പു​ല്ലാ​ട്: കോ​യി​പ്രം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ സ​മൂ​ഹ അ​ടു​ക്ക​ള​യി​ലേ​ക്ക് ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ൾ പു​ല്ലാ​ട് എ​സ്വി​എ​ച്ച്എ​സ് സ്കൂ​ളി​ലെ സ്റ്റു​ഡ​ന്‍റ്സ് പോ​ലീ​സ് കേ​ഡ​റ്റ് യൂ​ണി​റ്റി​ന്‍റെ സം​ഭാ​വ​ന​യാ​യി ഡി​വൈ​എ​സ്പി പ്ര​ദീ​പ് കു​മാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മോ​ൻ​സി കി​ഴ​ക്കേ​ട​ത്തി​ന് കൈ​മാ​റി. ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​ജി. അ​നി​ൽ കു​മാ​ർ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ര​മേ​ശ​ൻ, പ​ഞ്ചാ​യ​ത്തം​ഗം റോ​യി ഈ​പ്പ​ൻ , പ്ര​ഥ​മാ​ധ്യാ​പ​ക​ൻ ര​മേ​ശ് കു​മാ​ർ, അ​ധ്യാ​പ​ക​രാ​യ എ​ൻ.​ആ​ർ. അ​ശോ​ക് കു​മാ​ർ, ബി​ന്ദു കെ. ​നാ​യ​ർ, ശ്രീ​ജ. എ​ൻ. നാ​യ​ർ, ശ്രീ​ജി​ത്ത്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സി. ​മൈ​ക്കി​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.