പ​ട്ടി​ക​വ​ർ​ഗ കോ​ള​നി​ക​ൾ​ക്ക് കു​ടും​ബ​ശ്രീ​യു​ടെ കൈ​ത്താ​ങ്ങ്
Friday, April 3, 2020 10:04 PM IST
റാ​ന്നി: പെ​രു​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഇ​രു​ന്നൂ​റോ​ളം പ​ട്ടി​ക വ​ർ​ഗ കു​ടും​ബ​ങ്ങ​ൾ​ക്ക് ഭ​ക്ഷ​ണ​ക്കി​റ്റ് വി​ത​ര​ണം ചെ​യ്ത് സ​ഹാ​യ​ഹ​സ്ത​വു​മാ​യി കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ. ജി​ല്ലാ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പെ​രു​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ വേ​ല​ൻ​പ്ലാ​വ്, വി​ള​ക്ക് വ​ഞ്ചി, അ​ര​യാ​ഞ്ഞി​ലി​മ​ണ്‍, ചൊ​വ്വാ​ലി, ളാ​ഹ, മ​ഞ്ഞ​ത്തോ​ട്, പ്ലാ​പ്പ​ള്ളി, നി​ല​യ്ക്ക​ൽ, അ​ട്ട​ത്തോ​ട്, മൂ​ട്ടി​പു​ളി​ത്തോ​ട്, ചാ​ലി​യ​ക്ക​ര, പ​ന്പ, ഉ​തി​മൂ​ട് എ​ന്നി​വ​ട​ങ്ങ​ളി​ലും വ​ട​ശേ​രി​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഒ​ളി​ക​ൽ അ​റി​ഞ്ഞി​ക്കു​ഴി എ​ന്നീ പ​ട്ടി​ക​വ​ർ​ഗ കോ​ള​നി​ക​ളി​ലു​മാ​ണ് ഭ​ക്ഷ​ണ​ക്കി​റ്റ് വി​ത​ര​ണം ചെ​യ്ത​ത്.
കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ കോ​ർ​ഡി​നേ​റ്റ​ർ കെ.​വി​ധു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഗോ​ത​ന്പ്, മൈ​ദ, വെ​ളി​ച്ചെ​ണ്ണ, ബി​സ്ക്ക​റ്റ്, ബ്ര​ഡ് എ​ന്നി​വ​യ​ട​ങ്ങി​യ കി​റ്റാ​ണ് കു​ടും​ബ​ങ്ങ​ളി​ൽ എ​ത്തി​ച്ച​ത്. മ​ല​ന്പ​ണ്ടാ​രം, ഉ​ള്ളാ​ള​ർ, മ​ല​വേ​ട​ൻ, മ​ല​യ​ര​യ​ൻ തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള കു​ടും​ബ​ങ്ങ​ളാ​ണ് ഈ ​മേ​ഖ​ല​ക​ളി​ലു​ള്ള​ത്.