ബി​ലീ​വേ​ഴ്സ് ച​ർ​ച്ച് മെ​ഡി​ക്ക​ൽ കോ​ള​ജ്2500 ട്രി​പ്പി​ൾ ലെ​യ​ർ മാ​സ്ക്കു​ക​ൾ കൈ​മാ​റി
Friday, April 3, 2020 10:04 PM IST
തി​രു​വ​ല്ല: കോ​വി​ഡ് 19 രോ​ഗ​പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി തി​രു​വ​ല്ല ബി​ലീ​വേ​ഴ്സ് ച​ർ​ച്ച് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്നും മാ​നേ​ജ​ർ ഫാ.​സി​ജോ പ​ന്ത​പ്പ​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 2500 ട്രി​പ്പി​ൾ ലെ​യ​ർ മാ​സ്കു​ക​ളും അ​ഞ്ചു ലി​റ്റ​ർ സാ​നി​റ്റൈ​സ​റും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന് കൈ​മാ​റി. ബി​ലീ​വേ​ഴ്സ് ച​ർ​ച്ചി​ന്‍റെ ത​യ്യ​ൽ യൂ​ണി​റ്റി​ൽ നി​ർ​മി​ച്ച മാ​സ്കു​ക​ളും ബി​ലീ​വേ​ഴ്സ് ച​ർ​ച്ച് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ലാ​ബി​ൽ ആ​ശു​പ​ത്രി സ്റ്റാ​ഫു​ക​ൾ നി​ർ​മി​ച്ച സാ​നി​റ്റൈ​സ​റു​മാ​ണ് ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ എ​ൻ​എ​ച്ച്എം ഡി​പി​എം ഡോ.​എ​ബി സു​ഷ​ന് കൈ​മാ​റി​യ​ത്.