വി​ദേ​ശ​ത്ത് നി​ന്നും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ​വ​രു​ടെ ക്വാ​റ​ന്‍റൈ​ൻ കാ​ലാ​വ​ധി 28 ദി​വ​സം
Friday, April 3, 2020 10:04 PM IST
പ​ത്ത​നം​തി​ട്ട: മാ​ർ​ച്ച് അ​ഞ്ചി​നു ശേ​ഷം സം​സ്ഥാ​ന​ത്തും ജി​ല്ല​യി​ലും എ​ത്തി​യ​വ​ർ 28 ദി​വ​സം നി​ർ​ബ​ന്ധ​മാ​യും വീ​ടു​ക​ളി​ൽ ക്വാ​റ​ന്‍റൈ​നി​ൽ തു​ട​ര​ണ​മെ​ന്ന് പ​ത്ത​നം​തി​ട്ട ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​എ.​എ​ൽ. ഷീ​ജ അ​റി​യി​ച്ചു. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു വ​ന്ന​വ​ർ​ക്കൊ​പ്പം ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു വ​ന്ന​വ​ർ​ക്കും ഇ​തു ബാ​ധ​ക​മാ​ണ്. ഈ ​കാ​ല​യ​ള​വി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചു സ​ന്ദ​ർ​ശ​ക​രു​മാ​യോ കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യോ സ​ന്പ​ർ​ക്ക​മി​ല്ലാ​തെ വാ​യു​സ​ഞ്ചാ​ര​മു​ള്ള ഒ​രു മു​റി​യി​ൽ ത​നി​ച്ചു​ക​ഴി​യേ​ണ്ട​താ​ണ്. കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ​യും ആ​രോ​ഗ്യ​ത്തെ ക​രു​തി മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു വ​രു​ന്ന​വ​രു​ൾ​പ്പെ​ടെ എ​ല്ലാ​വ​രും ഈ ​നി​ർ​ദേ​ശം പാ​ലി​ക്ക​ണം. ജി​ല്ല​യി​ൽ മാ​ർ​ച്ച് 22 ന് ​എ​ത്തി​യ​വ​രു​ടെ ക്വാ​റ​ന്‍റൈ​ൻ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന​ത് എ​പ്രി​ൽ 19 ശേ​ഷ​മാ​യി​രി​ക്കു​മെ​ന്നും ഡിഎംഒ അ​റി​യി​ച്ചു.