ജി​ല്ല​യി​ൽ 76 ഫ​ല​ങ്ങ​ൾ കൂ​ടി നെ​ഗ​റ്റീ​വ്
Friday, April 3, 2020 10:04 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ഇ​ന്ന​ലെ ല​ഭി​ച്ച 76 കോ​വി​ഡ് 19 പ​രി​ശോ​ധ​നാ​ഫ​ല​ങ്ങ​ൾ കൂ​ടി നെ​ഗ​റ്റീ​വാ​യി ല​ഭി​ച്ചു. കോ​ഴ​ഞ്ചേ​രി​യി​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വടശേരിക്കര സ്വദേശി യുവതിയുടെ ഫ​ല​വും നെ​ഗ​റ്റീ​വാ​യി. ഇ​തോ​ടെ ജി​ല്ല​യി​ൽ രോ​ഗം ഭേ​ദ​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം എ​ട്ടാ​യി. 13 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്ന​ത്. രോ​ഗം സ്ഥി​രീ​ക​രി​ച്ച് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ക​ഴി​ഞ്ഞ ഒ​ന്പ​തു മു​ത​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന റാ​ന്നി ഐ​ത്ത​ര സ്വ​ദേ​ശി​ക​ളാ​യ വ​യോ​ധി​ക ദ​ന്പ​തി​ക​ൾ ഇ​ന്ന​ലെ വീ​ടു​ക​ളി​ൽ തി​രി​ച്ചെ​ത്തി​യ​തും ആ​ശ്വാ​സ​മാ​യി.ഇ​ന്ന​ലെ പു​തു​താ​യി ആ​റു പേ​രെ ആ​ശു​പ​ത്രി ഐ​സൊ​ലേ​ഷ​നി​ലാ​ക്കി. നി​ല​വി​ൽ 22 പേ​രാ​ണ് ആ​ശു​പ​ത്രി​ക​ളി​ലു​ള്ള​ത്. പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ 15 പേ​രും ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ അ​ഞ്ചു​പേ​രും അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ഒ​രാ​ളും തി​രു​വ​ല്ല പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഒ​രാ​ളും ഐ​സൊ​ലേ​ഷ​നി​ലു​ണ്ട്.

ഇ​ന്ന​ലെ 13 സ്ര​വ​ങ്ങ​ൾ കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. 186 സാ​ന്പി​ളു​ക​ളു​ടെ ഫ​ലം ഇ​ന്ന​ലെ വ​രെ ല​ഭി​ക്കാ​നു​ണ്ട്.8512 പേ​രാ​ണ് ജി​ല്ല​യി​ൽ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ 4583 പേ​രും വി​ദേ​ശ​ത്തു​നി​ന്നെ​ത്തി​യ 3529 പേ​രും നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. വീ​ടു​ക​ളി​ൽ 436 പ്രാ​ഥ​മി​ക സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലും 234 ദ്വി​തീ​യ പ​ട്ടി​ക​യി​ലു​മു​ള്ള​വ​ർ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.

പ്രാ​ഥ​മി​ക സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ മൂ​ന്നു​പേ​രും 49 ദ്വി​തീ​യ സ​ന്പ​ർ​ക്ക​പ​ട്ടി​ക​യി​ലും ആ​ളു​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി. 812 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് ഇ​ന്ന​ലെ സ്ക്രീ​നിം​ഗി​നു വി​ധേ​യ​രാ​ക്കി​യ​ത്. ഒ​രാ​ളെ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ ഐ​സൊ​ലേ​ഷ​നി​ലാ​ക്കി.

ത​ബ് ലീ​ഗ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ 26,നാ​ലു​ പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യെ​ത്തി

പ​ത്ത​നം​തി​ട്ട: ഡ​ൽ​ഹി നി​സാ​മു​ദ്ദീ​നി​ൽ ന​ട​ന്ന ത​ബ് ലീ​ഗ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു മ​ട​ങ്ങി​യ​വ​രി​ൽ പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​യ നാ​ലു​പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യ​ത് നേ​രി​യ ആ​ശ്വാ​സ​മാ​യി. സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ല​യി​ൽ നി​ന്നു പ​ങ്കെ​ടു​ത്ത 26 പേ​രു​ടെ വി​വ​ര​ങ്ങ​ൾ ക​ണ്ടെ​ത്താ​നാ​യി.

ഇ​വ​രി​ൽ ഒ​രാ​ൾ ഡ​ൽ​ഹി​യി​ൽ ത​ന്നെ മ​രി​ച്ചു. അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന നാ​ലു​പേ​ർ ഡ​ൽ​ഹി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ തു​ട​രു​ക​യാ​ണ്. ര​ണ്ടു​പേ​ർ ജി​ല്ല​യ്ക്കു പു​റ​ത്ത് തു​ട​രു​ക​യാ​ണ്. നാ​ട്ടി​ൽ തി​രി​കെ​യെ​ത്തി​യ​വ​രി​ൽ ഒ​ന്പ​തു​പേ​രെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ഐ​സൊ​ലേ​ഷ​നി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും അ​വ​രി​ൽ ര​ണ്ടു പേ​രെ ഡി​സ്ചാ​ർ​ജ് ചെ​യ്യു​ക​യു​മു​ണ്ടാ​യി. എ​ല്ലാ​വ​രു​ടെ​യും സ്ര​വം പ​രി​ശോ​ധ​ന​യ്ക്ക് എ​ടു​ത്തി​ട്ടു​ണ്ട്. ഇ​വ​ർ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

ലോ​ക്ക് ഡൗ​ണ്‍ ലം​ഘ​നം; ഇ​ന്ന​ലെ 388 അ​റ​സ്റ്റ്

പ​ത്ത​നം​തി​ട്ട: ലോ​ക്ക്ഡൗ​ണ്‍ പ​ത്തു​ദി​വ​സം പൂ​ർ​ത്തി​യാ​കു​ന്പോ​ഴും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് ജി​ല്ല​യി​ൽ കു​റ​വി​ല്ല. പോ​ലീ​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​ട്ടും വി​ല​ക്ക് ലം​ഘി​ച്ച് വാ​ഹ​ന​ങ്ങ​ളു​മാ​യും അ​ല്ലാ​തെ​യും ആ​ളു​ക​ൾ പു​റ​ത്തി​റ​ങ്ങു​ക​യാ​ണെ​ന്നും ഇ​തു ക​ർ​ശ​ന​മാ​യി ത​ട​യു​മെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ. ​ജി. സൈ​മ​ണ്‍ ആ​വ​ർ​ത്തി​ച്ചു.

387 കേ​സു​ക​ളി​ലാ​യി 388 പേ​രെ ഇ​ന്ന​ലെ അ​റ​സ്റ്റ് ചെ​യ്തു. 318 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. ലോ​ക്ക്ഡൗ​ണ്‍ നി​ർ​ദേ​ശം ലം​ഘി​ച്ച് വീ​ട്ടി​ൽ ന​മ​സ്കാ​രം നി​ർ​വ​ഹി​ച്ച​തി​ന് എ​ടു​ത്ത കേ​സ് ഉ​ൾ​പ്പെ​ടെ​യാ​ണി​ത്. പ​ത്ത​നം​തി​ട്ട മ​ദീ​ന ജം​ഗ്ഷ​നി​ൽ ഗ്രീ​ൻ ഗാ​ർ​ഡ​നി​ൽ ന​ജീം രാ​ജ​ന്‍റെ വീ​ട്ടി​ൽ 10 പേ​ർ ചേ​ർ​ന്നാ​ണു ന​മ​സ്കാ​രം നി​ർ​വ​ഹി​ച്ച​ത്. ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്തു.

ലോ​ക്ഡൗ​ണും നി​രോ​ധ​നാ​ജ്ഞ​യും നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഒ​രു ത​ര​ത്തി​ലു​ള്ള കൂ​ടി​ച്ചേ​ര​ലു​ക​ളും അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നും ജ​ന​ങ്ങ​ൾ ഒ​രു കാ​ര​ണ​വ​ശാ​ലും ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട​രു​തെ​ന്ന​തും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​വ​ശ്യ​പ്പെ​ട്ടു.

പി​ടി​ച്ചെ​ടു​ത്ത​ത് 2284 വാ​ഹ​ന​ങ്ങ​ൾ

പ​ത്ത​നം​തി​ട്ട: ലോ​ക്ക്ഡൗ​ണ്‍ തു​ട​ങ്ങി ഇ​തു​വ​രെ ജി​ല്ല​യി​ൽ പി​ടി​ച്ചെ​ടു​ത്ത​ത് 2284 വാ​ഹ​ന​ങ്ങ​ൾ. ഇ​വ ലോ​ക്ക്ഡൗ​ണി​നു ശേ​ഷം മാ​ത്ര​മേ ഉ​ട​മ​ക​ൾ​ക്ക് വി​ട്ടു ന​ൽ​കു​ക​യു​ള്ളൂ​വെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.