കോ​വി​ഡ് 19: ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ൽ 25 പേ​രാ​യി
Thursday, April 2, 2020 10:00 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് 19 മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ഐ​സൊ​ലേ​ഷ​നി​ലു​ള്ള​വ​രു​ടെ എ​ണ്ണം 25 ആ​യി.ജ​ന​റ​ൽ ആ​ശു​പ​ത്രി പ​ത്ത​നം​തി​ട്ട​യി​ൽ 14 പേ​രും ജി​ല്ലാ ആ​ശു​പ​ത്രി കോ​ഴ​ഞ്ചേ​രി​യി​ൽ എ​ട്ടു പേ​രും തി​രു​വ​ല്ല പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ മൂ​ന്നു പേ​രു​മാ​ണു​ള്ള​ത്. ഒ​ന്പ​തു പേ​രെ ഇ​ന്ന​ലെ ഐ​സൊ​ലേ​ഷ​നി​ൽ പ്ര​വേ​ശി​പ്പി​ച്ച​വ​രാ​ണ്.
ഡ​ൽ​ഹി നി​സാ​മു​ദ്ദീ​നി​ൽ ത​ബ് ലീ​ഗ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​യ 17 പേ​ർ ഉ​ള​ള​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​വ​രി​ൽ ഒ​രാ​ൾ ഡ​ൽ​ഹി​യി​ൽ മ​രി​ക്കു​ക​യും മൃ​ത​ദേ​ഹം അ​വി​ടെ സം​സ്ക​രി​ക്കു​ക​യും ചെ​യ്തു. മൂ​ന്നു പേ​ർ ഇ​പ്പോ​ഴും ഡ​ൽ​ഹി​യി​ൽ തു​ട​രു​ന്നു​ണ്ട്. 12 പേ​രാ​ണ് പ​ത്ത​നം​തി​ട്ട​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​രി​ൽ ര​ണ്ടു​പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി ല​ഭി​ച്ചി​രു​ന്നു.വി​ദേ​ശ​ത്തു​നി​ന്ന് മ​ട​ങ്ങി​യെ​ത്തി​യ 3478 പേ​രും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള 4583 പേ​രും ഉ​ൾ​പ്പെ​ടെ 8679 പേ​രാ​ണ് വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​തി​ൽ കോ​വി​ഡ് 19 മാ​യി ബ​ന്ധ​പ്പെ​ട്ട പ്രാ​ഥ​മി​ക സ​ന്പ​ർ​ക്ക​പ​ട്ടി​ക​യി​ലെ 433 പേ​രും ദ്വി​തീ​യ സ​ന്പ​ർ​ക്ക​ത്തി​ലെ 185 പേ​രും ഉ​ൾ​പ്പെ​ടു​ന്നു. നി​രീ​ക്ഷ​ണ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​രെ വി​ടു​ത​ൽ ചെ​യ്തു​വ​രു​ന്നു.
ജി​ല്ല​യി​ൽ നി​ന്ന് അ​യ​ച്ചി​ട്ടു​ള്ള 184 സാ​ന്പി​ളു​ക​ളു​ടെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.935 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ ലേ​ബ​ർ വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടു​കൂ​ടി സ്ക്രീ​നിം​ഗി​ന് വി​ധേ​യ​മാ​ക്കി. ഇ​വ​രി​ൽ ഒ​രാ​ൾ​ക്ക് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി ഐ​സൊ​ലേ​ഷ​നി​ൽ പ്ര​വേ​ശി​പ്പി​ച്ചു.