സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ടെ വേ​റി​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ജി​ല്ല​യി​ലെ സ്റ്റുഡന്‍റ്സ് പോലീസ് സംഘം
Thursday, April 2, 2020 10:00 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ്- 19 ദു​ര​ന്ത ഭീ​തി​യി​ൽ നാ​ടും ന​ഗ​ര​വും ഒ​രു പോ​ലെ ഭീ​തി​യി​ലാ​യി​രി​ക്കു​മ്പോ​ൾ എ​സ്പി​സി ജി​ല്ലാ നോ​ഡ​ൽ ഓ​ഫീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന സാ​ന്ത്വ​ന, ര​ക്ത​ദാ​ന, ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ പൊ​തു​സ​മൂ​ഹ​ത്തി​ന് ന​ല്കു​ന്ന​ത് വേ​റി​ട്ട ക​രു​ത​ൽ. ജി​ല്ല​യി​ലെ 27 സ്കൂ​ൾ യൂ​ണി​റ്റു​ക​ൾ ത​യാ​റാ​ക്കി​യി​ട്ടു​ള്ള ര​ക്ത​ദാ​ന​സേ​ന​യി​ൽ നി​ന്നും ഇ​തി​ന​കം അ​ന്പ​തോ​ളം രോ​ഗി​ക​ൾ​ക്ക് ജ​ന​റ​ൽ ആ​ശു​പ​ത്രി, കോ​ഴ​ഞ്ചേ​രി​യി​ലെ ജി​ല്ലാ ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ൽ ര​ക്തം ദാ​നം ചെ​യ്തു ക​ഴി​ഞ്ഞു.
കൊ​റോ​ണ ഭീ​തി​യി​ൽ ആ​ളു​ക​ൾ ര​ക്ത​ദാ​ന​ത്തി​ന് മ​ടി​ക്കു​ന്ന നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ എ​സ്പി​സി ന​ട​പ്പി​ലാ​ക്കു​ന്ന ര​ക്ത​ദാ​ന പ​ദ്ധ​തി വേ​റി​ട്ടു നി​ൽ​ക്കു​ന്ന​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​ജി. സൈ​മ​ൺ പ​റ​ഞ്ഞു.
ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി ജി​ല്ലാ കേ​ന്ദ്രം, പ​ന്ത​ളം, ക​ല​ഞ്ഞൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ആ​ശു​പ​ത്രി​ക​ൾ പൊ​തു സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ടെ സു​ര​ക്ഷാ മാ​സ്കു​ക​ൾ വി​ത​ര​ണം ചെ​യ്തു. വി​വി​ധ യൂ​ണി​റ്റു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് പൊ​തി​ച്ചോ​ർ, അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ വി​ത​ര​ണം എ​ന്നി​വ ന​ട​ന്നു വ​രു​ന്നു. ജി​ല്ല​യി​ൽ നോ​ഡ​ൽ ഓ​ഫീ​സ​റും ന​ർ​ക്കോ​ടി​ക് സെ​ൽ ഡി​വൈ​എ​സ്പി ആ​ർ. പ്ര​ദീ​പ് കു​മാ​ർ, എ​ഡി​എ​ൻ​ഒ ജി.​സു​രേ​ഷ് കു​മാ​ർ എ​ന്നി​വ​രാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്.