അ​ടി​യ​ന്ത​ര​ഘ​ട്ട​ത്തി​ലെ ഉ​പ​യോ​ഗ​ത്തി​ന് മു​ൻ മ​ന്ത്രി​യു​ടെ കു​ടും​ബ​വീ​ട് ‌
Wednesday, April 1, 2020 10:24 PM IST
തി​രു​വ​ല്ല: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​ടി​യ​ന്ത​ര ഘ​ട്ട​ത്തി​ൽ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡാ​ക്കാ​ന്‍ അ​ന്ത​രി​ച്ച മു​ന്‍ മ​ന്ത്രി വി.​പി.​പി ന​മ്പൂ​തി​രി​യു​ടെ കു​ടും​ബ​വീ​ട് ഏ​റ്റെ​ടു​ത്തു. .തി​രു​വ​ല്ല നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​നു കീ​ഴി​ല്‍ ഒ​ഴി​ഞ്ഞു കി​ട​ക്കു​ന്ന വീ​ടു​ക​ളും സ്ഥാ​പ​ന​ങ്ങ​ളും നി​ര​വ​ധി​യു​ണ്ട്. കൊ​റോ​ണ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി ആ​വ​ശ്യ​മെ​ങ്കി​ല്‍ അ​വ വി​ട്ടു​ന​ല്‍​കി സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ച​ട​ങ്ങി​ൽ മാ​ത്യു ടി.​തോ​മ​സ് എം​എ​ൽ​എ എം​എ​ല്‍​എ പ​റ​ഞ്ഞു. വി.​പി.​പി ന​മ്പൂ​തി​രി​യു​ടെ ഇ​ള​യ മ​ക​ന്‍ പ്ര​മോ​ദ് ഇ​ള​മ​ണ്ണി​ല്‍ നി​ന്നും തി​രു​വ​ല്ല സ​ബ് ക​ള​ക്ട​ര്‍ ഡോ. ​വി​ന​യ് ഗോ​യ​ലാ​ണ് വീ​ടി​ന്‍റെ താ​ക്കോ​ല്‍ സ്വീ​ക​രി​ച്ച​ത്.തി​രു​വ​ല്ല നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ പെ​രി​ങ്ങ​ര പ​ഞ്ചാ​യ​ത്തി​ലെ പ​ത്താം വാ​ര്‍​ഡി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന 'ഹാ​പ്പി ഹോം' ​ആ​ണ് ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​നാ​യി വി​ട്ടു​ന​ല്കി​യ​ത്. പ​ട്ടം താ​ണു​പി​ള്ള മ​ന്ത്രി​സ​ഭ​യി​ലെ അം​ഗ​മാ​യി​രു​ന്നു വി.​പി.​പി ന​മ്പൂ​തി​രി. . കേ​ര​ള ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ലോ​ക്ക​ല്‍ അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍ (കി​ല) മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഡോ.​ജോ​യ് ഇ​ള​മ​ണ്‍, കേ​ര​ള റാ​പ്പി​ഡ് ട്രാ​ന്‍​സി​സ്റ്റ് കോ​ര്‍​പ​റേ​ഷ​ന്‍​സ് ലി​മി​റ്റ​ഡ് സി​ജി​എം ആ​ന​ന്ദ് ഇ​ള​മ​ണ്‍, സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​ന്‍ കൂ​ടി​യാ​യ പ്ര​മോ​ദ് ഇ​ള​മ​ണ്‍ എ​ന്നി​വ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലാ​ണ് ഹാ​പ്പി ഹോം. ‌