ലോ​ക്ക്ഡൗ​ൺ ലം​ഘ​ന​ങ്ങ​ൾ​ക്ക് 210 പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ ‌‌
Wednesday, April 1, 2020 10:24 PM IST
പ​ത്ത​നം​തി​ട്ട: ലോ​ക്ക്ഡൗ​ണ്‍ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍​ക്ക് ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 211 കേ​സു​ക​ളി​ലാ​യി 210 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. 177 വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു. കോ​വി​ഡ് 19 ലോ​ക്ക്ഡൗ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ളു​ക​ള്‍ കൂ​ട്ടം​കൂ​ടു​ന്ന​ത് പൂ​ര്‍​ണ​മാ​യും ത​ട​യു​മെ​ന്നും വ​ള​രെ അ​ത്യാ​വ​ശ്യ​മ​ല്ലാ​ത്ത കാ​ര്യ​ങ്ങ​ള്‍​ക്ക് വാ​ഹ​ന​വു​മാ​യി നി​ര​ത്തി​ല്‍ ഇ​റ​ങ്ങു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന നി​യ​മ​ന​ട​പ​ടി​ക​ള്‍ തു​ട​രു​മെ​ന്നും ജി​ല്ലാ​പോ​ലീ​സ് മേ​ധാ​വി കെ.​ജി. സൈ​മ​ണ്‍ അ​റി​യി​ച്ചു. സാ​ധ​ന​ങ്ങ​ള്‍ പൂ​ഴ്ത്തി​വ​ച്ച് ക​രി​ഞ്ച​ന്ത​യി​ല്‍ വി​ല്‍​ക്കു​ന്ന​വ​രെ പ്ര​ത്യേ​കം നി​രീ​ക്ഷി​ച്ച് നി​യ​മ​ന​ട​പ​ടി​ക​ള്‍​ക്ക് വി​ധേ​യ​മാ​ക്കും. വി​ല​വി​വ​ര​പ്പ​ട്ടി​ക പ്ര​ദ​ര്‍​ശി​പ്പി​ക്കാ​തെ അ​മി​ത​വി​ല ഈ​ടാ​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ​യും ന​ട​പ​ടി​ക​ളു​ണ്ടാ​കും. വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി ബാ​ങ്കു​ക​ളി​ലും ക​ട​ക​ളി​ലും മ​റ്റും എ​ത്തു​ന്ന​വ​ര്‍ നി​ശ്ചി​ത അ​ക​ലം ഉ​റ​പ്പു​വ​രു​ത്ത​ണം.അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍ താ​മ​സി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ ജ​ന​മൈ​ത്രി പോ​ലീ​സി​നെ​യും മ​റ്റും ഉ​പ​യോ​ഗി​ച്ച് അ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും ജി​ല്ലാ​പോ​ലീ​സ്മേ​ധാ​വി അ​റി​യി​ച്ചു.
അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്കു ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ളു​മാ​യി കൊ​ടു​മ​ണ്‍ ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഐ​ക്കാ​ട് താ​മ​സി​ക്കു​ന്ന ഇ​രു​പ​തോ​ളം അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഭ​ക്ഷ്യ​സാ​മ​ഗ്രി​ക​ള്‍ എ​ത്തി​ച്ച് ന​ല്‍​കി. കൊ​ടു​മ​ണ്‍ പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ ശ്രീ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ബീ​റ്റ് ഓ​ഫീ​സ​ര്‍​മാ​രാ​യ നൗ​ഷാ​ദ്, ശ്രീ​കാ​ന്ത് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണു വ​രു​മാ​ന​മി​ല്ലാ​തെ വ​ല​ഞ്ഞ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ആ​ശ്വാ​സ​വു​മാ​യി എ​ത്തി​യ​ത്.