ഇ​റ്റ​ലി കു​ടും​ബ​ത്തി​ൽ നി​ന്നു​ള്ള​വ​രു​മാ​യി സ​ന്പ​ർ​ക്കം, സ​ന്പ​ർ​ക്ക​പ​ട്ടി​ക​യി​ലെ നി​രീ​ക്ഷ​ണം അ​വ​സാ​നി​ക്കു​ന്നു ‌
Wednesday, April 1, 2020 10:23 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ആ​ദ്യ​മാ​യി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച റാ​ന്നി ഐ​ത്ത​ല​യി​ലെ കു​ടും​ബ​വു​മാ​യി നേ​രി​ട്ടും അ​ല്ലാ​തെ​യും സ​ന്പ​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ട്ട​തി​ന്‍റെ പേ​രി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന​വ​ർ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി വി​ടു​ത​ലി​ലാ​യി.
വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന​വ​രാ​ണ് ഇ​വ​രി​ലേ​റെ​പ്പേ​രും.ഡോ​ക്ട​ർ​മാ​ർ, ബാ​ങ്കു​ക​ൾ, പോ​സ്റ്റ് ഓ​ഫീ​സ്, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ, ഹോ​ട്ട​ലു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ, തൊ​ഴി​ലാ​ളി​ക​ൾ തു​ട​ങ്ങി​യ​വ​ർ 14 മു​ത​ൽ 28 ദി​വ​സം വ​രെ​യു​ള്ള നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ ഏ​ഴി​നു രാ​ത്രി​യാ​ണ് ഐ​ത്ത​ല​യി​ലെ കു​ടും​ബ​ത്തി​ലെ അ​ഞ്ചു​പേ​ർ​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രി​ൽ നി​ന്ന് അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും അ​ടു​ത്ത് ഇ​ട​പ​ഴ​കി​യ​വ​രു​മാ​യ ആ​റു പേ​ർ​ക്കു കൂ​ടി പി​ന്നാ​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. തു​ട​ർ​ന്നാ​ണ് 1200 ഓ​ളം ആ​ളു​ക​ളെ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ മാ​ത്രം നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യ​ത്.
കോ​ട്ട​യം, കൊ​ല്ലം ജി​ല്ല​ക​ളി​ലും ഇ​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​രീ​ക്ഷ​ണം ഉ​ണ്ടാ​യി​രു​ന്നു. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​മാ​യി നേ​രി​ട്ട് സ​ന്പ​ർ​ക്ക​മു​ണ്ടാ​യ​വ​ർ​ക്ക് 28 ദി​വ​സം വ​രെ​യും മ​റ്റു​ള്ള​വ​ർ​ക്ക് 14 മു​ത​ൽ 21 ദി​വ​സം​വ​രെ​യു​മാ​ണ് നി​രീ​ക്ഷ​ണം നി​ർ​ദേ​ശി​ച്ചി​രു​ന്ന​ത്. ഐ​ത്ത​ല​യി​ൽ നി​ന്നു​ള്ള കു​ടും​ബ​ത്തി​ലെ അ​ഞ്ചു​പേ​ർ​ക്കും രോ​ഗം ഭേ​ദ​പ്പെ​ട്ട് ക​ഴി​ഞ്ഞ​ദി​വ​സം വീ​ട്ടി​ലെ​ത്തി​ച്ചി​രു​ന്നു. ഇ​വ​ർ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ‌

‌ഡോ​ക്ട​ർ​മാ​രും തി​രി​കെ ജോ​ലി​യി​ലേ​ക്ക് ‌

പ​ത്ത​നം​തി​ട്ട: ഐ​ത്ത​ല​യി​ൽ നി​ന്നു​ള്ള കു​ടും​ബ​വു​മാ​യി നേ​രി​ട്ട് സ​ന്പ​ർ​ക്ക​മു​ണ്ടാ​യ റാ​ന്നി ര​ണ്ട് ഡോ​ക്ട​ർ​മാ​രും ക്വാ​റ​ന്‍റൈ​ൻ കാ​ലാ​വ​ധി പൂ​ർ​ത്തീ​ക​രി​ച്ച് തി​രി​കെ ജോ​ലി​യി​ലേ​ക്ക്. റാ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഡോ. ​ആ​ന​ന്ദ്, റാ​ന്നി മാ​ർ​ത്തോ​മ്മാ ആ​ശു​പ​ത്രി​യി​ലെ ഡോ.​അ​ശോ​ക് താ​ഴ​മ​ൺ എ​ന്നി​വ​രാ​ണ് തി​രി​കെ ജോ​ലി​യി​ൽ എ​ത്തു​ന്ന​ത്.
ഇ​റ്റ​ലി​യി​ൽ നി​ന്നും വ​ന്ന കു​ടും​ബ​ത്തി​ലെ വീ​ട്ട​മ്മ ക​ഴി​ഞ്ഞ മാ​ർ​ച്ച് നാ​ലി​നു രാ​ത്രി റാ​ന്നി മാ​ർ​ത്തോ​മ്മാ ആ​ശു​പ​ത്രി കാ​ഷ്വാ​ലി​റ്റി ഡ്യൂ​ട്ടി​ലി​യാ​രു​ന്ന ഡോ. ​അ​ശോ​ക് താ​ഴ​മ​ണ്ണി​നെ കാ​ണാ​നെ​ത്തി​യി​രു​ന്നു. ര​ക്ത​സ​മ്മ​ർ​ദം കൂ​ടി ചി​കി​ത്സ തേ​ടി​യാ​ണ് ഇ​വ​രെ​ത്തി​യ​ത്. ഇ​റ്റ​ലി​യി​ൽ നി​ന്നു വ​ന്ന​വ​രാ​ണെ​ന്ന കാ​ര്യം മ​റ​ച്ചു​വ​യ്ക്കു​ക​യും പ​നി​ക്കും മ​രു​ന്ന് വാ​ങ്ങു​ക​യും ചെ​യ്തു.അ​ഞ്ചി​നു രാ​വി​ലെ ഇ​റ്റ​ലി​യി​ൽ നി​ന്നും വ​ന്ന കു​ടും​ബ​ത്തി​ന്‍റെ സ​ഹോ​ദ​ര​നും ഭാ​ര്യ​യും റാ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ​നി​ക്കു ചി​കി​ത്സ തേ​ടി. അ​വ​രെ പ​രി​ശോ​ധി​ച്ച ഡോ.​ആ​ന​ന്ദാ​ണ് ഇ​വ​രു​ടെ സ​ഹോ​ദ​ര​നും കു​ടും​ബ​വും ഇ​റ്റ​ലി​യി​ൽ നി​ന്നു വ​ന്ന വി​വ​രം മ​ന​സി​ലാ​ക്കി​യ​ത്.
ഇ​റ്റ​ലി കു​ടും​ബം ത​ലേ​ന്ന് മാ​ർ​ത്തോ​മ്മാ ആ​ശു​പ​ത്രി​യി​ൽ വ​ന്നി​രു​ന്ന​താ​യും മ​ന​സി​ലാ​ക്കി.വു​ഹാ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ത​ന്‍റെ സ​ഹ​പാ​ഠി​യാ​യി​രു​ന്ന ഡോ. ​അ​ശോ​കി​നോ​ട് കാ​ര്യ​ത്തി​ന്‍റെ ഗൗ​ര​വം ഡോ. ​ആ​ന​ന്ദ് ബോ​ധ്യ​പ്പെ​ടു​ത്തി. ഇ​റ്റ​ലി കു​ടും​ബ​ത്തി​ന്‍റെ ഫ​ലം പോ​സി​റ്റീ​വാ​യ​തി​നു പി​ന്നാ​ലെ ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ മാ​ർ​ത്തോ​മ്മാ ആ​ശു​പ​ത്രി​യി​ലെ​ത്തി ഡോ. ​അ​ശോ​ക് അ​ട​ക്ക​മു​ള്ള​വ​രോ​ടു 14 ദി​വ​സം ക്വാ​റ​ന്‍റൈ​നി​ൽ പോ​കാ​ൻ നി​ർ​ദേ​ശി​ച്ചു. 14 ദി​വ​സം ക​ഴി​ഞ്ഞ് പ​രി​ശോ​ധ​ന ന​ട​ത്തി ഫ​ലം നെ​ഗ​റ്റീ​വെ​ന്നു ക​ണ്ടു​വെ​ങ്കി​ലും രോ​ഗി​യു​മാ​യി നേ​രി​ട്ടു ബ​ന്ധ​പ്പെ​ട്ട​വ​ർ 28 ദി​വ​സം നി​രീ​ക്ഷ​ണ​ത്തി​ലാ​കാ​ൻ നി​ർ​ദേ​ശി​ച്ചു. അ​ത​നു​സ​രി​ച്ച് ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ച് ക​ഴി​യു​ക​യാ​യി​രു​ന്നു ഡോ​ക്ട​റും ജീ​വ​ന​ക്കാ​രും. ‌