അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മ​പ്ര​വ​ർ​ത്ത​ന ഏ​കോ​പ​ന​ച്ചു​മ​ത​ല ത​ഹ​സീ​ൽ​ദാ​ർ​മാ​ർ​ക്ക് ‌
Tuesday, March 31, 2020 10:08 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് 19 പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മം സം​ബ​ന്ധി​ച്ച എ​ല്ലാ​വി​ധ ഏ​കോ​പ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും നി​ർ​വ​ഹി​ക്കു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട ത​ഹ​സി​ൽ​ദാ​ർ​മാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ർ​മാ​നും ജി​ല്ലാ ക​ള​ക്ട​റു​മാ​യ പി.​ബി. നൂ​ഹ് ഉ​ത്ത​ര​വാ​യി.
ജി​ല്ല​യി​ലെ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മ​വും സു​ര​ക്ഷ​യും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ അ​ട​ങ്ങു​ന്ന​താ​ണ് ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ്. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ സ്ഥ​ല​ങ്ങ​ളി​ൽ ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ൾ പ​ര്യാ​പ്ത​മ​ല്ലാ​യെ​ന്ന് ബോ​ധ്യ​പ്പെ​ടു​ന്ന പ​ക്ഷം ഇ​വ​രെ ക്യാ​ന്പു​ക​ളി​ലേ​ക്ക് മാ​റ്റി പാ​ർ​പ്പി​ക്ക​ണം.
അം​ഗ​ങ്ങ​ൾ കൂ​ടു​ത​ലു​ള്ള ക്യാ​ന്പു​ക​ളി​ലേ​ക്ക് പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​വ​ശ്യ​മാ​യ പോ​ലീ​സു​കാ​രെ വി​ന്യ​സി​ക്ക​ണം. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും തൊ​ഴി​ലു​ട​മ​ക​ളോ കെ​ട്ടി​ടം ഉ​ട​മ​ക​ൾ​ളോ ആ​വ​ശ്യ​മാ​യ ഭ​ക്ഷ്യ വ​സ്തു​ക്ക​ൾ ബ​ന്ധ​പ്പെ​ട്ട വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​ർ ഭ​ക്ഷ്യ പൊ​തു​വി​ത​ര​ണ വ​കു​പ്പി​ന്‍റെ ഒൗ​ട്ട്ലെ​റ്റു​ക​ളി​ൽ നി​ന്നും, പ​ച്ച​ക്ക​റി​ക​ൾ ഹോ​ർ​ട്ടി​കോ​ർ​പ് ഔ​ട്ട്‌​ലെ​റ്റു​ക​ളി​ൽ നി​ന്നും ഇ​ൻ​ഡ​ന്‍റ് മു​ഖേ​ന വാ​ങ്ങി വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നും ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. ‌