അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ക​രാ​റു​കാ​രും കെ​ട്ടി​ട ഉ​ട​മ​ക​ളും കൂ​ടു​ത​ൽ പ​രി​ഗ​ണ​ന ന​ൽ​ക​ണം ‌
Tuesday, March 31, 2020 10:08 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും അ​വ​രു​ടെ ക​രാ​റു​കാ​രും കെ​ട്ടി​ട ഉ​ട​മ​ക​ളും കൂ​ടു​ത​ൽ ശ്ര​ദ്ധ​പു​ല​ർ​ത്ത​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ് പ​റ​ഞ്ഞു. ലോ​ക്ക് ഡൗ​ണ്‍ സാ​ഹ​ച​ര്യ​ത്തി​ൽ അ​തി​ഥി​തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ൾ നേ​രി​ട്ട് അ​റി​യു​ന്ന​തി​നാ​യി ക്യാ​ന്പു​ക​ൾ സ​ന്ദ​ർ​ശി​ച്ചു വി​ല​യി​രു​ത്തു​ക​യാ​യി​രു​ന്നു ക​ള​ക്ട​ർ.

ക്യാ​ന്പു​ക​ളി​ൽ അ​തി​ഥി​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ന​ല്ല രീ​തി​യി​ൽ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ക​രാ​റു​കാ​രും കെ​ട്ടി​ട ഉ​ട​മ​ക​ളും ഏ​തെ​ങ്കി​ലും പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സം​ര​ക്ഷ​ണം ന​ൽ​കാ​ൻ സാ​ധി​ക്കാ​തെ വ​ന്നാ​ൽ അ​വ​രു​ടെ വീ​ടു​ക​ളി​ലെ കൃ​ത്യ​മാ​യ എ​ണ്ണം എ​ടു​ത്ത് ആ​വ​ശ്യ​മാ​യ ഭ​ക്ഷ​ണം അ​രി​യോ, പ​ച്ച​ക്ക​റി​യോ ഏ​താ​ണ് ആ​വ​ശ്യ​മെ​ന്ന് ലി​സ്റ്റ് ത​യാ​റാ​ക്കി വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ൽ എ​ത്തി​ക്ക​ണം.

ജി​ല്ല​യി​ലെ എ​ല്ലാ ക്യാ​ന്പു​ക​ളി​ലെ​യും കൃ​ത്യ​മാ​യ ലി​സ്റ്റ് ഇ​ത്ത​ര​ത്തി​ൽ ത​യ്യാ​റാ​ക്കി ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ ഭ​ക്ഷ​ണ​പ്ര​ശ്നം പൂ​ർ​ണ​മാ​യി പ​രി​ഹ​രി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.
കൂ​ടാ​തെ ഇ​വ​ർ താ​മ​സി​ക്കു​ന്ന വീ​ടു​ക​ളി​ലെ ഓ​രോ മു​റി​യി​ലും എ​ട്ടും പ​ത്തും​പേ​ർ തി​ങ്ങി​താ​മ​സി​ക്കു​ന്ന​താ​യി മ​ന​സി​ലാ​ക്കാ​ൻ സാ​ധി​ച്ചു. ഇ​ത് ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി കെ​ട്ടി​ട​ഉ​ട​മ​ക​ൾ അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന മു​റി​ക​ൾ​കൂ​ടി തു​റ​ന്നു കൊ​ടു​ക്ക​ണ​മെ​ന്നും ജി​ല്ലാ​ക​ള​ക്ട​ർ നി​ർ​ദ്ദേ​ശി​ച്ചു.

അ​ടൂ​ർ, പ​ന്ത​ളം എ​ന്നി​വി​ട​ങ്ങ​ളി​ൽ ജ​ന​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ പു​റ​ത്തി​റ​ങ്ങു​ന്ന​താ​യും ആ​ളു​ക​ൾ ത​മ്മി​ൽ കൃ​ത്യ​മാ​യ അ​ക​ലം പാ​ലി​ക്കാ​ത്ത​തും ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു. അ​ത്യാ​വ​ശ്യ സാ​ധ​ന​ങ്ങ​ളും മ​രു​ന്നു​ക​ളും വാ​ങ്ങു​ന്ന​തി​നു​മാ​യി ആ​ഴ്ച​യി​ൽ ഒ​രി​ക്ക​ൽ മാ​ത്രം പു​റ​ത്തി​റ​ങ്ങു​ന്ന​തി​നു ശ്ര​ദ്ധി​ക്ക​ണം.

പ്ര​മാ​ടം സ​പ്ലൈ​കോ കേ​ന്ദ്ര​ത്തി​ലെ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ, പ​ന്ത​ളം അ​തി​ഥി തൊ​ഴി​ലാ​ളി ക്യാ​ന്പു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളാ​ണ് ജി​ല്ലാ ക​ള​ക്ട​ർ സ​ന്ദ​ർ​ശി​ച്ച​ത്. പ്ര​മാ​ടം കേ​ന്ദ്ര​ത്തി​ൽ ഡോ.​ശ്രീ​കു​മാ​ർ, ടെ​ക്നി​ക്ക​ൽ അ​സി.​സി.​ജി.​ശ​ശി​ധ​ര​ൻ മ​റ്റ് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സ്ക്രീ​നിം​ങ് ന​ട​ത്തു​ന്ന​തും ക​ള​ക്ട​ർ വി​ല​യി​രു​ത്തി.

ഗ​വി മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കൃ​ത്യ​മാ​യ ഭ​ക്ഷ​ണം ല​ഭി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് കോ​ന്നി ത​ഹ​സി​ൽ​ദാ​ർ കെ.​ശ്രി​കു​മാ​റി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി. പ​ന്ത​ളം ക്യാ​ന്പ് സ​ന്ദ​ർ​ശി​ച്ച ക​ള​ക്ട​ർ, ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ ടി.​കെ സ​തി, ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സ​ർ ടി.​സൗ​ദാ​മി​നി, അ​ടൂ​ർ ത​ഹ​സി​ൽ കെ.​ന​വീ​ൻ ബാ​ബു, പ​ന്ത​ളം സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ഇ.​ഡി. ബി​ജു, മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​രും ക​ള​ക്ട​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. ‌

ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ കോ​ള്‍ സെ​ന്‍റ​റു​ക​ള്‍ ‌

പ​ത്ത​നം​തി​ട്ട: കോ​വി​ഡ് 19 പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജി​ല്ല​യി​ലു​ള്ള അ​തി​ഥി സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് അ​വ​രു​ടെ ഭാ​ഷ​യി​ല്‍​ത​ന്നെ ത​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ അ​റി​യി​ക്കു​ന്ന​തി​നാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം കോ​ള്‍​സെ​ന്‍റ​റു​ക​ള്‍ ആ​രം​ഭി​ച്ചു.

ഹി​ന്ദി, ബം​ഗാ​ളി, അ​സ​മീ​സ് ഭാ​ഷ​ക​ള്‍ അ​റി​യാ​വു​ന്ന വോ​ള​ണ്ടി​യ​ര്‍​മാ​രെ കോ​ള്‍​സെ​ന്‍റ​റി​ലേ​ക്ക് ആ​വ​ശ്യ​മു​ണ്ടെ​ന്ന ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി നൂ​ഹി​ന്‍റെ അ​ഭ്യ​ർ​ഥ​ന​യേ തു​ട​ർ​ന്ന് 200 പേ​ർ ജി​ല്ലാ ഭ​ര​ണ​കൂ​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. ഇ​വ​രി​ല്‍ നി​ന്ന് ആ​ദ്യം 90 പേ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കു​ക​യും അ​വ​രി​ല്‍ നി​ന്ന് 36 തെ​ര​ഞ്ഞെ​ടു​ക്കു​ക​യു​മാ​ണ് ചെ​യ്ത​ത്. ബാ​ക്കി​യു​ള്ള​വ​ര്‍ റി​സ​ര്‍​വ് പ​ട്ടി​ക​യി​ല്‍ തു​ട​രും. അ​തി​ഥി സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​യി അ​ടൂ​ര്‍, കോ​ന്നി, കോ​ഴ​ഞ്ചേ​രി, മ​ല്ല​പ്പ​ള്ളി, റാ​ന്നി, തി​രു​വ​ല്ല താ​ലൂ​ക്കു​ക​ളി​ല്‍ ആ​രം​ഭി​ച്ച ക്യാ​മ്പു​ക​ളി​ല്‍ അ​ത​ത് മേ​ഖ​ല​യി​ലേ​ക്കു നി​യോ​ഗി​ക്ക​പ്പെ​ട്ട കോ​ള്‍ സെ​ന്‍റ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട വോ​ള​ണ്ടി​യ​ര്‍​മാ​രു​ടെ ന​മ്പ​ര്‍ പൊ​തു​സ്ഥ​ല​ത്ത് പ​തി​പ്പി​ക്കും.

അ​തി​ഥി സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ ക്യാ​മ്പു​ക​ളി​ല്‍ സ്‌​ക്രീ​നിം​ഗി​ന് പോ​കു​ന്ന സം​ഘ​വും ബ​ന്ധ​പ്പെ​ടേ​ണ്ട ന​മ്പ​ര്‍ ക്യാ​മ്പി​ല്‍ പ​തി​ക്കും. കൂ​ടാ​തെ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍ താ​മ​സി​ക്കു​ന്ന മേ​ഖ​ല​യി​ലെ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍ മു​ഖാ​ന്ത​രം അ​വ​ര്‍ താ​മ​സി​ക്കു​ന്നി​ട​ത്ത് ആ ​മേ​ഖ​ല​യി​ല്‍ കോ​ള്‍​സെ​ന്‍റ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ളി​ക്കേ​ണ്ട വോ​ള​ണ്ടി​യ​ര്‍​മാ​രു​ടെ ഫോ​ണ്‍​ന​മ്പ​ര്‍ പ​തി​ക്കും. ജി​ല്ലാ​ത​ല​ത്തി​ല്‍ കോ​ള്‍ സെ​ന്‍റ​ര്‍ ഏ​കോ​പി​ക്കു​ന്ന​ത് ഡോ. ​എ​സ്.​ശ്രീ​കു​മാ​റാ​ണ്. ‌