അ​ടൂ​രി​ലും പ​ന്ത​ള​ത്തും പ്ര​ത്യേ​ക ക്യാ​ന്പ് ഒ​രു​ക്കും: എം​എ​ൽ​എ ‌
Monday, March 30, 2020 10:07 PM IST
അ​ടൂ​ർ: നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ക്യാ​ന്പ് ചെ​യ്തി​ട്ടു​ള്ള അ​തി​ഥി സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കു ഭ​ക്ഷ​ണം, താ​മ​സം തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്താ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ​എ പ​റ​ഞ്ഞു.
അ​ടൂ​ർ മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ക്യാ​ന്പ് ചെ​യ്തി​ട്ടു​ള്ള മു​ഴു​വ​ൻ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടേ​യും ലി​സ്റ്റ് ശേ​ഖ​രി​ക്കാ​നും ക്യാ​ന്പു​ക​ൾ കൃ​ത്യ​മാ​യി ക​ണ്ടെ​ത്തി രേ​ഖ​പ്പെ​ടു​ത്താ​നും അ​താ​ത് സ്ഥ​ല​ങ്ങ​ളി​ലെ വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​രെ​യും ലേ​ബ​ർ ഓ​ഫീ​സ​ർ​മാ​രെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി. അ​ടൂ​രി​ലും പ​ന്ത​ള​ത്തും അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കു ക്യാ​ന്പു​ക​ളി​ൽ ഭ​ക്ഷ​ണം ത​യാ​റാ​ക്കി ന​ൽ​കു​ന്ന​തി​നും തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട്.ക്യാ​ന്പു​ക​ളു​ടെ ചു​മ​ത​ല അ​ത​ത് വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​ർ​ക്കാ​യി​രി​ക്കും. ‌