പത്തനംതിട്ട ജി​ല്ല​യി​ല്‍ ലോ​ക്ക് ഡൗ​ണ്‍ നി​യ​ന്ത്ര​ണം ക​ര്‍​ശ​ന​മാ​ക്കും ‌
Monday, March 30, 2020 10:07 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ റോ​ഡി​ല്‍ ഇ​റ​ങ്ങു​ന്ന​ത് ശ്ര​ദ്ധ​യി​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​ക്കു​മെ​ന്ന് മ​ന്ത്രി കെ. ​രാ​ജു. ജി​ല്ല​യി​ലെ പ്ര​ധാ​ന റോ​ഡു​ക​ളി​ലൂ​ടെ​യു​ള്ള യാ​ത്ര​ക​ള്‍​ക്ക് കൂ​ടു​ത​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ളു​ണ്ടാ​കും. അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ കൊ​ണ്ടു​പോ​കു​ന്ന​തി​നു ത​ട​സ​ങ്ങ​ളി​ല്ല. എ​ന്നാ​ല്‍ വാ​ഹ​ന​ത്തി​നു​ള്ള യാ​ത്രാ​പാ​സ് ഉ​ള്‍​പ്പെ​ടെ ക​രു​ത​ണം. പോ​ലീ​സ്, ത​ഹ​സീ​ല്‍​ദാ​ര്‍​മാ​ര്‍ എ​ന്നി​വ​രി​ല്‍ നി​ന്ന് വാ​ഹ​ന​ത്തി​ന്‍റെ ന​മ്പ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള പാ​സ് ല​ഭി​ക്കും. ജി​ല്ലാ അ​തി​ര്‍​ത്തി​ക​ളി​ലെ പോ​ക്ക​റ്റ് റോ​ഡു​ക​ള്‍ പൂ​ര്‍​ണ​മാ​യും അ​ട​യ്ക്കും. ലോ​ക്ക് ഡൗ​ണ്‍ കാ​ല​യ​ള​വി​ല്‍ ആ​ളു​ക​ള്‍ പൂ​ര്‍​ണ​മാ​യും വീ​ടു​ക​ളി​ല്‍ ത​ന്നെ ക​ഴി​യ​ണ​മെ​ന്നും മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു.
സൂം ​വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ല്‍ ക​ള​ക്ട​റേ​റ്റി​ല്‍ മ​ന്ത്രി​ക്കൊ​പ്പം വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ, ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹ്, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​ജി. സൈ​മ​ണ്‍, ഡി​എം​ഒ(​ആ​രോ​ഗ്യം) ഡോ.​എ.​എ​ല്‍. ഷീ​ജ, വി​വി​ധ ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​രും മ​റ്റു സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി എം​പി, എം​എ​ല്‍​എ​മാ​രാ​യ മാ​ത്യു ടി ​തോ​മ​സ്, ചി​റ്റ​യം ഗോ​പ​കു​മാ​ര്‍, കെ.​യു. ജ​നീ​ഷ്‌​കു​മാ​ര്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ര്‍​ണാ​ദേ​വി, ന​ഗ​ര​സ​ഭ, ബ്ലോ​ക്ക്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ​ന്മാ​ര്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു. ‌